കൊച്ചി: കല്യാണ്‍ ജൂവലേഴ്സ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ പ്രധാന സ്പോണ്‍സറാകുന്നു. പ്രധാന സ്പോണ്സര് എന്ന നിലയില്‍ കല്യാണ്‍ ജൂവലേഴ്സിന്റെ ബ്രാന്‍ഡ് കേരള ബ്ലാസ്റ്റേഴ്സ് കളിക്കാരുടെ ജേഴ്സിയുടെ മുന്‍വശത്തുതന്നെ പ്രദര്‍ശിപ്പിക്കും.
ഇന്‍-സ്റ്റേഡിയ ബ്രാന്‍ഡിംഗിലും ഓണ്‍ലൈന്‍ ബ്രാന്‍ഡിംഗിലും കല്യാണ്‍ ഉള്‍പ്പെടുത്തും. കേരള ബ്ലാസ്റ്റേഴ്സ് അടുത്തപ്രാവശ്യം കളിക്കളത്തില്‍ ഇറങ്ങുന്നതുമുതലായിരിക്കും കല്യാണ്‍ ജൂവലേഴ്സുമായുള്ള കൂട്ടുകെട്ട് ആരംഭിക്കുക.
ഐഎസ്എലില്‍ ഒട്ടേറെ ആരാധകരുള്ള കേരള ബ്ലാസ്റ്റേഴ്സുമായി പങ്കുചേരുന്നതില്‍ ഏറെ ആഹ്ലാദമുണ്ടെന്ന് കല്യാണ്‍ ജൂവലേഴ്സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന് പറഞ്ഞു. കല്യാണ്‍ ജൂവലേഴ്സിനെ പ്രധാന പങ്കാളിയായി സ്വാഗതും ചെയ്യുന്നതില്‍ സന്തോഷമുണ്ടെന്ന് കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ സിഒഒ അമിത് കോഹ്ലി പറഞ്ഞു.
കേരള ബ്ലാസ്റ്റേഴ്സുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഏറ്റവും പുതിയ ബ്രാന്‍ഡാണ് കല്യാണ്‍ ജൂവലേഴ്സ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: