മരങ്ങാട്ടുപിള്ളി: മരങ്ങാട്ടുപിള്ളിയ്ക്ക് സമീപം മൈയിലുംതറഭാഗത്ത് താമസിക്കുന്ന വീട്ടമ്മയെയും ഭര്‍ത്താവിനെയും രാത്രിയില്‍ വീട്ടില്‍ കയറി ഭീക്ഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയും വസ്ത്രങ്ങള്‍ വലിച്ചു കീറുകയും ചെയ്തതായി പോലീസിന് മൊഴി നല്കി. പരിക്കേറ്റ വീട്ടമ്മ കഴിഞ്ഞ പത്ത് ദിവസമായി കൂടല്ലൂര്‍ ഗവ. ആശുപത്രിയില്‍ ചികിത്സയിലാണ്.
ഭര്‍ത്താവിന്റെ സഹോദരി ഭര്‍ത്താവ് കടപ്പൂര് സ്വദേശിയുമായ സിബിന്, സിബിന്റെ പിതാവ് ഷാജി എന്നിവര്‍ ചേര്‍ന്ന് മര്‍ദിച്ചതായി വീട്ടമ്മ പറഞ്ഞു. കഴിഞ്ഞ നാലു വര്‍ഷക്കാലമായി കുടുംബ വീട്ടില്‍ കുടുംബവീട്ടില്‍ നിന്ന് മാറി താമസിക്കുന്ന ഇവരെ സഹോദരി ഭര്‍ത്താവ് അകാരണമായി മര്‍ദിച്ചതായും അവരുടെ പിതാവ് വസ്ത്രങ്ങള്‍ വലിച്ചുകീറി ശാരീരിക ഉപദ്രവം ഏല്‍പ്പിച്ചതായും പോലീസിന് നല്കിയ മൊഴിയില്‍ പറയുന്നു. വീട്ടമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മരങ്ങാട്ടുപിള്ളി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രതികള്‍ മുമ്പും നിരവധി കേസില്‍ പ്രതികള്‍ ആണ് എന്ന് നാട്ടുകാര്‍ ആരോപിച്ചു.
















