കറുകച്ചാല്‍ : നെടുംകുന്നത്ത് പുതിയ കളിക്കളം തുറക്കാന്‍ ഫുട്‌ബോള്‍ താരരാജാവ് ഐ.എം. വിജയന്‍ 20 ന് എത്തും. നെടുംകുന്നം സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് സി.ബി.എസ്.ഇ. സ്‌കൂളിലെ ബാസ്‌ക്കറ്റബോള്‍ കോര്‍ട്ടിന്റെ ഉദ്ഘാടനം 1.30 ന് അദ്ദേഹം നിര്‍വ്വഹിക്കും. മാനേജര്‍ റവ. ജോസഫ് പുതുപ്പറമ്പില്‍ അദ്ധ്യക്ഷത വഹിക്കും.
















