കടുത്തുരുത്തി: ഞിഴുര്‍ തിരുവമ്പാടി ലക്ഷംവിട് കോളനിയിലെ വിടുകള്‍ അപകടഭീതി ഉയര്‍ത്തുന്നു. ആറോളം വീടുകളാണ് അപകടാവസ്ഥയിലുളളത്. കനത്തമഴയില്‍ കിടന്നുറങ്ങാന്‍ നിവര്‍ത്തിയില്ലാ തെ കുടചൂടി ഇരിക്കേണ്ട അവസ്ഥയിലാണ് വിട്ടുകാര്‍.
ഒരുമേല്‍ക്കുരയില്‍ രണ്ട് വീടുകളാണുളളത്. കൊച്ചു കുട്ടികളും കൗമാരക്കാരായ പെണ്‍കുട്ടികളം മാതപിതാക്കളും ഉള്‍പ്പടെയുളളവര്‍ ഒറ്റമുറിവിട്ടില്‍ കഴിയേണ്ട അവസ്ഥയിലാണ്.
കനത്തമഴയില്‍ മേല്‍ക്കുരയിലുടെ വെളളമിറങ്ങി വെട്ടുകല്ലില്‍ നിര്‍മ്മിച്ച ഭിത്തി നനഞ്ഞിറങ്ങി ഭിത്തിയുള്‍പ്പടെ മറിഞ്ഞുവീഴുമെന്ന ഭീതിയിലാണ് കോളനി നിവാസികള്‍.
മേല്‍ക്കൂരക്ക് മുകളില്‍ പടുത വലിച്ചുകെട്ടിയാണ് കിടന്നുറങ്ങുന്നത്. ഒറ്റ മേല്‍്ക്കുരയിലെ ഇരട്ടവിടുകളില്‍ കഴിയുന്നവര്‍ മുഴുവന്‍ കുലിപ്പണിക്കാരാണ്.
വര്‍ഷങ്ങളായി അറ്റകുറ്റ പണികള്‍ നടത്താതെ ഒഴിഞ്ഞു മാറുകയണ് അധികൃതര്‍. ഇതിനുളളപദ്ധതി ഇതുവരെ അവതരിപ്പിച്ചിട്ടില്ല. ഇനിയെങ്കിലും അധികൃതരുടെ കനിവ് ഉണ്ടാകണമെന്നാണ് കോളനിക്കാരുടെ അവശ്യം
















