ഏറ്റുമാനൂര്‍: എംസിറോഡ് വികസനത്തിന്റെ ഭാഗമായി വഴിയടച്ച് കെഎസ്ടിപി നിര്‍മ്മിച്ച ഓട പൊളിച്ചുനീക്കി. ഏറ്റുമാനൂര്‍ പോസ്റ്റോഫീസിന് സമീപം എംസിറോഡിനെയും അതിരമ്പുഴ റോഡിനെയും ബന്ധിപ്പിക്കുന്ന ഇടറോഡിന് കുറുകെയാണ് അരമതില് പൊക്കത്തില്‍ കലിങ്ക് നിര്‍മ്മിച്ചത്. ഇത് മൂലം ഇതുവഴിയുളള കാല്‍നടയാത്രയും, വാഹനയാത്രയും തടസ്സപ്പെട്ടിരുന്നു. പഴയകാലം മുതല്‍ തന്നെ നീരൊഴുക്കിനായി നിര്‍മ്മിച്ച ഇടത്തിന് മുകളില്‍ കോണ്‍ക്രീറ്റ് സ്ലാബുകള്‍ ഇട്ട് നിര്‍മ്മിച്ച ഈ റോഡിലൂടെ നൂറ് കണക്കിന് യാത്രക്കാരാണ് സഞ്ചരിച്ചിരുന്നത്.ഏറ്റുമാനൂര്‍ ടൗണിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍ ഈ റോഡ് ഉപകരിച്ചിരുന്നു. സെട്രല്‍ ജംഗ്ഷനില്‍ എത്തിച്ചേരാതെ യാത്രക്കാര്‍ക്ക് ട്രാന്‍സ്പോര്‍ട്ട്-െ്രെപവറ്റ് സ്റ്റാന്റുകളിലേക്കും സമീപത്തുളള നിരവധി കച്ചവടസ്ഥാപനങ്ങളിലേക്കും എത്താനുളള എളുപ്പവഴിയായിരുന്നു ഈ റോഡ്. കൂടാതെ അതിരമ്പുഴ,നീണ്ടുര്‍ ഭാഗങ്ങളിലേക്കും പോകുന്ന നിരവധി ആളുകളും ഈ വഴിയാണ് ഉപയോഗിച്ചിരുന്നത്.എന്നാല്‍ കലുങ്ക് നിര്‍മ്മാണം മൂലം യാത്രക്ക് തടസ്സം നേരിട്ടതോടെ ഏറ്റുമാനൂര്അതിരംപുഴ റോഡിലെ വാഹനയാത്രികര്‍ക്ക് സെന്‍ട്രല്‍ ജംഷനിലെത്തേണ്ട അവസ്ഥയായിരുന്നു.ഇത് ടൗണിലെ ഗതാഗതക്കുരുക്ക് വര്‍ദ്ധിപ്പിച്ചിരുന്നു.ഓഗസ്റ്റ് 30തിനാണ് നിരവധി ആളുകളെ ബാധിച്ചിരുന്ന ഈ പ്രശ്നം ജന്മഭൂമി അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ട് വന്നത്.
















