കാഞ്ഞങ്ങാട്: മഡിന് കൂലോം ക്ഷേത്ര കമാനം പച്ചപ്പെയിന്റടിച്ച് വികൃതമാക്കിയ സംഭവത്തിലെ പ്രതികളെ അറസ്റ്റു ചെയ്ത പോലീസ് സേനയെ കേരള ക്ഷേത്ര സംരക്ഷണ സമിതി ഹൊസ്ദുര്‍ഗ്ഗ് താലൂക്ക് സമിതി അഭിനന്ദിച്ചു. യഥാര്‍ത്ഥ പ്രതികളെ കണ്ടത്തുന്നതിനായി സഹായിച്ച നാട്ടുകാരേയും അഭിനന്ദിക്കുന്നതായി താലൂക്ക് സെക്രട്ടറി അറിയിച്ചു. സമൂഹത്തില്‍ അന്ത:ഛിദ്രം സൃഷ്ടിച്ച് മുതലെടുക്കാനുള്ള സാമൂഹ്യദ്രോഹികളുടെ ശ്രമത്തിന്റെ ഭാഗമായാണ് ഇത്തരം സംഭവങ്ങള്‍. കഴിഞ്ഞ കുറേ നാളുകളായി സംഘ പരിവാര്‍ പ്രസ്ഥാനങ്ങളെ പ്രതിക്കൂട്ടിലാക്കി രക്ഷപ്പെടാനുള്ള ചില തല്‍പ്പര കക്ഷികളുടെ ശ്രമം ഇതോടെ വെളിച്ചത്തു വന്നിരിക്കുകയാണ്. കമാനം വികൃതമാക്കിയതുമായി ബന്ധപ്പെട്ട് സമിതി നേതാക്കള്‍ ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസറുമായും ഹൊസ്ദൂര്‍ഗ് സിഐ സുനില്‍കുമാറുമായും ബന്ധപ്പെട്ട് അടിയന്തിര നടപടി കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: