തൃശൂര്‍: ഇരുപത് വര്‍ഷം മുമ്പ് ഡോക്യുമെന്റ് ചെയ്ത കൃഷ്ണന്‍കുട്ടി പുലവരുടെ തോല്‍പ്പാവക്കൂത്ത് ഡോക്യുമെന്റേഷന് ദക്ഷിണകൊറിയയില്‍ നിന്നും കേരളത്തിന് ലഭിച്ചു. കൃഷ്ണന്‍കുട്ടി പുലവരുടെ കൂത്തുമാടങ്ങളില്‍ നിന്നും പകര്‍ത്തിയ അപൂര്‍വ്വ വീഡിയോസ് അടങ്ങിയ ഡോക്യൂമെന്റേഷനാണ് ലഭിച്ചിരിക്കുന്നത്. ആറ് ഏഴ് തിയ്യതികളിലായി ദക്ഷിണ കൊറിയയിലെ ഗാഗാനൂഗ് സിറ്റിയില്‍ നടന്ന പപ്പറ്റ് ഫെസ്റ്റില്‍ വെച്ചാണ് തോല്‍പ്പാവക്കൂത്ത് ചിത്രീകരണത്തിന്റെ വീഡിയോസ് ഉള്ളതായി അറിയുന്നത്. പിന്നീട് ഫോക്ക് ലാന്റ് ചെയര്മാന് ഡോ. വിജയരാജന്റെ നേതൃത്വത്തില്‍ നടത്തിയ ശ്രമഫലമായാണ് ഡോക്യുമെന്റേഷന് തിരികെ ലഭിച്ചത്.
1996 ഏപ്രില്‍ 16ന് അരങ്ങേറിയ തോല്‍പ്പാവ കൂത്തിലെ സീതാപഹരണം, കൂനത്തറയിലെ ബാലിവധം, മന്ദത്ത് ഭഗവതി ക്ഷേത്രത്തിലെ ശ്രീരാമ പട്ടാഭിഷേകം, രാമരാവണ യുദ്ധത്തിലെ ഭാഗങ്ങള്‍ എന്നിവയടങ്ങിയതാണ് ഡോക്യുമെന്റേഷന്. കൃഷ്ണന്‍കുട്ടി പുലവരുടെ ഭാര്യ ഗോമതി അമ്മ, മക്കളായ വിശ്വനാഥ പുലവര്‍, ലക്ഷ്മണന് പുലവര്‍, ചെറുമകന് വിപിന്‍ വിശ്വനാഥന്, ഫോക്ലാന്റ് ചെയര്മാന് ഡോ. വി ജയരാജന് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: