കോഴിക്കോട്: സിവില്‍ സ്റ്റേഷന്‍ പരിസരത്ത് ആരംഭിച്ച ബീവറേജസ് കോര്‍പ്പറേഷന്റെ മദ്യവില്‍പ്പന കേന്ദ്രം അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ മാര്‍ച്ചും ഉപരോധവും നടത്തി. ജനവാസകേന്ദ്രത്തില്‍ മദ്യ വില്‍പന കേന്ദ്രം ആരംഭിച്ചതിനെതിരെ ബിജെപിയും മഹിളാ മോര്‍ച്ചയും നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായായിരുന്നു ഉപരോധം. സിവില്‍ സ്റ്റേഷന്‍ പ്രദേശം മദ്യവില്‍ പ്പന കേന്ദ്രമാക്കുന്ന സര്‍ക്കാര്‍ നടപടിക്കെതിരെ ഒറ്റക്കെട്ടായി പ്രതിഷേധിക്കണമെന്നും മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.
സിവില്‍ സ്റ്റേഷന് മുന്‍വശത്തു നിന്നാരംഭിച്ച മാര്‍ച്ച് മദ്യവില്‍പ്പന കേന്ദ്രത്തിന് സമീപം പോലീസ് തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ വില്‍ പ്പന കേന്ദ്രത്തിന് മുന്നി ല്‍ ഉപരോധം തീര്‍ത്തു. ഉപരോധം മഹിളാ മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ജയാസദാനന്ദന്‍ ഉദ്ഘാടനം ചെയ്തു. മഹിളാ മോര്‍ച്ച ജില്ലാ പ്രസിഡന്റ് അഡ്വ. രമ്യ മുരളി അദ്ധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന സമിതി അംഗം പി. രമണീഭായ്, കൗണ്‍സിലര്‍ ജിഷ ഗിരീഷ്, മഹിളാ മോര്‍ച്ച മണ്ഡലം സെക്രട്ടറി സി.എസ്. സത്യഭാമ, കെ. ജോണ്‍, കൗണ്‍സിലര്‍ ശോഭിത തുടങ്ങിയവര്‍ സംസാരിച്ചു. മഹിളാ മോര്‍ച്ച മണ്ഡലം പ്രസിഡന്റ് ശോഭാസുരേന്ദ്രന്‍ സ്വാഗതം പറഞ്ഞു. പ്രസന്നകുമാരി, സുജാത തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
















