ബേക്കല്‍: നമ്മുടെ നാട്ടില്‍ നടന്നു കൊണ്ടിരിക്കുന്ന പലതരം ഗാര്‍ഹിക പീഡനത്തെക്കുറിച്ച് സ്ത്രീകള്‍ക്ക് അറിവും അവബോധവും ഉണ്ടായിരിക്കുകയും പീഡനത്തിനെതിരെ പ്രതികരിക്കുകയും വേണമെന്ന് കാസര്‍കോട് വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ പി.സുലജ പറഞ്ഞു. കരിപ്പോടി ശ്രീ തിരൂര്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്ര മാതൃസമിതി ജനറല്‍ ബോഡി യോഗത്തില്‍ ഗാര്‍ഹിക പീഡനവും, സ്ത്രീ സുരക്ഷയും എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അവര്‍. ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് കൃഷ്ണന് ചടങ്ങ് ഉദ്ഘാടനം ചെയ്തു. മാതൃസമിതി പ്രസിഡന്റ് പത്മാവതി അധ്യക്ഷത വഹിച്ചു. ക്ഷേത്ര സമിതി സെക്രട്ടറി തമ്പാന്, കുഞ്ഞിരാമന്, സുകുമാരന്‍, പുഷ്പവല്ലി തുടങ്ങിയവര്‍ സംസാരിച്ചു.
മാതൃസമിതി ഭരവാഹികളായി പത്മാവതി (പ്രസിഡന്റ്), തങ്കമണി (ജനറല്‍ സെക്രട്ടറി), നാരായണി (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: