പാലാ: ഗവണ്മെന്റ് ആയുര്‍വ്വേദ ആശുപത്രി ഉദ്ഘാടനം കഴിഞ്ഞിട്ട് അഞ്ചു വര്‍ഷം തികയുന്നതിന് മുമ്പുതന്നെ മന്ദിരം ശോചനീയാവസ്ഥയിലായി. ഡോക്ടറെ കാണാന്‍ രോഗികള്‍ ഇരിക്കുന്ന ഭാഗത്തെ മുഴുവന്‍ ടൈല്‍സുകളും പൊട്ടിതകര്‍ന്നു. ഇതുമൂലം രോഗികള്‍ക്കും ജീവനക്കാര്‍ക്കും പരിക്കേല്‍ക്കുന്നത് നിത്യസംഭവമാണ്.
എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് 2011ല്‍ നിര്‍മ്മിച്ച ആശുപത്രിയുടെ നിര്‍മ്മാണത്തില്‍ അപാകതയുണ്ടെന്ന് ആക്ഷേപം ഉയര്‍ന്നു. ആശുപത്രിയുടെ ശോചനീയാവസ്ഥയ്ക്ക് കാരണക്കാരായവര്‍ക്കെതിരെ സമഗ്ര അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് പാലാ പൗരാവകാശ സമിതി പ്രസിഡന്റ് ജോയി കളരിക്കല്‍ ആവശ്യപ്പെട്ടു.
















