കോട്ടയം: പിണറായി സര്‍ക്കാരിന്റെ മദ്യനയ അട്ടിമറിനീക്കത്തിനെതിരെ താക്കീത് നല്‍കിക്കൊണ്ട് കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് കോട്ടയം പട്ടണത്തില്‍ മദ്യവിരുദ്ധ പ്രവര്‍ത്തകര്‍ നടപ്പുസമരവും ദണ്ഡിയാത്രയും നടത്തും. ദണ്ഡിയാത്രയിലും നടപ്പുസമരത്തിലും സംസ്ഥാനത്തെ സീറോമലബാര്‍-മലങ്കര-ലത്തീന്‍ റീത്തുകളിലെ 31 അതിരൂപത-രൂപതകളില്‍ നിന്നുള്ള വൈദികരും സിസ്റ്റേഴ്സും തെരഞ്ഞെടുക്കപ്പെട്ട നൂറുകണക്കിന് പ്രവര്‍ത്തകരും പങ്കെടുക്കും. 18ന് രാവിലെ 10ന് കോട്ടയം പട്ടണത്തിലൂടെ സഞ്ചരിച്ച് ഗാന്ധിസ്ക്വയറിലെത്തി ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തും. തുടര്‍ന്ന് മദ്യം അഗ്നിക്കിരയാക്കി പ്രതിഷേധം രേഖപ്പെടുത്തും. ആര്‍ച്ച് ബിഷപ്പ് തോമസ് മാര്‍ കൂറിലോസ്, ബിഷപ്പ് റെമജിയൂസ് ഇഞ്ചനാനിയില്‍, ബിഷപ്പ് സെബാസ്റ്റ്യന്‍ തെക്കെത്തേച്ചേരിയില്, ബിഷപ്പ് ജേക്കബ് മുരിക്കന്‍ തുടങ്ങിയവര്‍ സംസാരിക്കും.
















