ചങ്ങനാശേരി: പെരുന്ന കൊലപാതക കേസിലെ തെളിവെടുപ്പു പൂര്‍ത്തിയായി. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇന്നലെ രാവിലെ കോട്ടയം ജില്ലാ ആശുപത്രിയിലെത്തി പ്രതിയായ സൂരജിന്റെ കൈയ്യിലുണ്ടായ മുറിവിനു സ്റ്റിച്ചിട്ട ഡോക്ടറെ കണ്ടു തെളിവെടുപ്പു നടത്തി. ബൈക്കില്‍ നിന്നും വീണതാണെന്നാണ് ഇവര്‍ ഡോക്ടറോടു പറഞ്ഞത്.
കൂടാതെ പ്രതികളെ ഷെമീര്‍ കൊണ്ടുപോയി താമസിപ്പിച്ച വീട്, വൈകിട്ട് ഇവരു ഭക്ഷണം കഴിച്ച തട്ടുകട, പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ 5000 രൂപ നല്‍കിയ വീട് എന്നിവിടങ്ങളിലാണ് പൊലീസ് ഇന്നലെ തെളിവെടുപ്പ് നടത്തിയത്. ബൈക്കില്‍ നിന്നു വീണു പരിക്കേറ്റത് ഡോക്ടറെ കാണിക്കാനാണെന്ന് പറഞ്ഞാണ് 5000 രൂപ വീട്ടുകാരോട് വാങ്ങിയതും. ജനാധിപത്യ കേരള കോണ്‍ഗ്രസ് യുവജന വിഭാഗം നേതാവ് തൃക്കൊടിത്താനം മുരിങ്ങവന മനു മാത്യു കഴിഞ്ഞ ഒന്‍പതിന് രാത്രി 8.30 ആണ് പെരുന്ന ബസ് സ്റ്റാന്‍ഡിലെ പാര്‍ക്കിങ് ഏരിയായില്‍ കുത്തേറ്റു മരിച്ചത്. ഒന്‍പതോളം കുത്തുകളാണ് മനുവിന്റെ ശരീരത്ത് ഉണ്ടായിരുന്നത്. തൃക്കൊടിത്താനം പഞ്ചായത്ത് കോണ്‍ഗ്രസ് അംഗം കോട്ടമുറി ആലുംമൂട്ടില്‍ നിഥിന്‍ ജോസഫ്(29), ഫാത്തിമാപുരം വെട്ടുകുഴി സിജോ സെബാസ്റ്റ്യന്‍(22), നാലുകോടി കൊല്ലാപുരം കടുത്താനം അര്‍ജുന്‍(22), തൃക്കൊടിത്താനം ചക്രാത്തിക്കുന്ന് ചെറുവേലിപറമ്പില്‍ സൂരജ് സോമന്‍(25), കുരിശൂംമൂട് അറയ്‌ക്കല്‍ ബിനു സിബിച്ചന്‍(23), കോട്ടയം കാരാപ്പുഴ തിരുവാതുക്കല്‍ വാഴേപ്പറമ്പില്‍ ഷമീര്‍ ഹുസൈ ന്‍(29) എന്നിവരാണ് അറസ്റ്റിലായത്. ചങ്ങനാശേരി ഡി.വൈ.എസ്.പി. വി.അജിത്തിന്റെ നേതൃത്വത്തില്‍ സി.ഐ. ബിനു വര്‍ഗീസ്, എസ്.ഐ. സിബി തോമസ്, ഷാഡോ പൊലീസിലെ കെ.കെ.റെജി, സിബിച്ചന്‍ ജോസഫ്, പ്രദീപ് ലാല്‍, പ്രതീഷ്, ആന്റണി എന്നിവരുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടത്തിയത്.
















