കടുത്തുരുത്തി: ആടിനെ തെരുവ് നായ്‌ക്കള്‍ കടിച്ചു കടിച്ചുകൊന്നു. ഞീഴൂര്‍ കാട്ടാമ്പാക്ക് തടത്തില്‍ സാവിത്രി സദാനന്ദന്റെ ആടിനെയാണ് കുട്ടമായെത്തിയ തെരുവ് നായ്‌ക്കള്‍ കടിച്ചുകൊന്നത്. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. പറമ്പില്‍ കെട്ടിയിരുന്ന മുന്നാടുകളില്‍ ഒന്നിനെ നായ്‌ക്കള്‍ കടിച്ചു കൊല്ലുകയും വേറൊന്നിന്റെ കഴുത്ത് കടിച്ചു മുറിവേല്‍പ്പിക്കുകയും ചെയ്തു. പരിക്കേറ്റ ആടിനെ വെറ്റിനറി ഡോക്ടര്‍ പരിശോധിച്ച് മരുന്നുകള്‍ നല്‍കി. പഞ്ചായത്ത് തെരുവ് നായ്‌ക്കളില്‍ നിന്നും കര്‍ഷകരെ രക്ഷിക്കുന്നതിനുള്ള നടപടികള്‍ സ്വകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
















