ഇരിങ്ങാലക്കുട : അടുത്തിടെ നടന്ന മാലമോഷണ കേസിലെ പ്രതിയുടെ രേഖാചിത്രം പോലിസ് തയ്യാറാക്കി. കഴിഞ്ഞ ദിവസം കൊരുമ്പുശ്ശേരിയില് വച്ച് വഴിയാത്രക്കാരിയുടെ മൂന്നര പവന്റെ സ്വര്‍ണ്ണമാല മോഷ്ടിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് പോലിസ് രേഖാചിത്രം തയ്യാറാക്കിയിരിക്കുന്നത്. കറുത്ത ബൈക്കില്‍ വന്ന ഏകദേശം ചിത്രത്തിലേത് പോലെയുള്ള ആളാണ് മാല പൊട്ടിച്ചതെന്നാണ് സാക്ഷി മൊഴി. ഇയാള്‍ക്ക് ഏകദേശം അഞ്ച് അടി നാല് ഇഞ്ച് ഉയരവും ഇരുനിറവുമാണെന്ന് പറയുന്നു. പ്രതിയെപറ്റി എന്തെങ്കില്ലും സൂചനയുള്ളവര്‍ ഇരിങ്ങാലക്കുട പോലിസില്‍ അറിയിയിക്കേണ്ടതാണ്. ഫോണ്‍ : 04802825228
പ്രതികരിക്കാൻ ഇവിടെ എഴുതുക: