കാസര്‍കോട്: ജില്ലയിലെ പോസ്റ്റ്മെട്രിക് സ്ഥാപനങ്ങളില്‍ പ്ലസ് വണ്‍ മുതല്‍ പ്രൊഫഷണല്‍ കോഴ്സുകള്‍ വരെയുളള അംഗീകൃത പോസ്റ്റ്മെട്രിക് കോഴ്സുകളില്‍ പഠിച്ചു വരുന്നവരും നിലവില്‍ ഇ-ഗ്രാന്റ്സ് മുഖേന വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കാത്തവരുമായ രണ്ടരലക്ഷം രൂപ വരെ കുടുംബ വാര്‍ഷിക വരുമാനമുളള പട്ടികജാതി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് 2016-17 വര്‍ഷത്തെ ഗവ. ഓഫ് ഇന്ത്യ സ്കോളര്‍ഷിപ്പ് അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷയോടൊപ്പം അവരുടെ ജാതി, നേറ്റിവിറ്റി, വരുമാനം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും, എസ്എസ്എല്‍സി മുതല്‍ പഠിച്ച കോഴ്സുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും, ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പും ഹാജരാക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: