കാസര്‍കോട്: ജില്ലയില്‍ ബാങ്ക് വായ്പയെടുത്ത് റവന്യൂ റിക്കവറി നടപടികള്‍ നേരിടുന്നവര്‍ക്ക് വേണ്ടി ജില്ലയിലെ വിവിധ വില്ലേജ് ഓഫീസുകളില്‍ ബാങ്ക് അധികാരികളുടെ സഹകരണത്തോടെ നവംബര്‍ രണ്ടാം വാരം മുതല്‍ ബാങ്ക് ലോണ്‍ അദാലത്ത് നടത്തും. അദാലത്തില്‍ ബാങ്ക് മാനേജര്‍മാരും റവന്യൂ ഉദ്യോഗസ്ഥരും പങ്കെടുത്ത് പരമാവധി ഇളവുകള്‍ അനുവദിക്കും. ഈ അവസരം പരമാവധി ഉപയോഗിച്ച് റവന്യൂ റിക്കവറി നടപടികള്‍ നേരിടുന്ന എല്ലാ കുടിശ്ശികക്കാരും ജപ്തി നടപടികളില്‍ നിന്നും ഒഴിവാകേണ്ടതാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. അദാലത്ത് സംബന്ധിച്ച വിശദവിവരങ്ങള്‍ക്ക് ബന്ധപ്പെട്ട വില്ലേജ് ഓഫീസിലോ, റവന്യൂ റിക്കവറി തഹസില്‍ദാരുടെ ഓഫീസിലോ ബന്ധപ്പെടണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: