അടൂര്‍: പെരിങ്ങനാട് തൃച്ചേന്ദമംഗലം മഹാദേവര്‍ ക്ഷേത്രത്തില്‍ ഭാഗവത സപ്താഹയജ്ഞം ഇന്ന് മുതല്‍ 23 വരെ നടക്കും. രാവിലെ 6ന് ഭദ്രദീപ പ്രതിഷ്ഠയോടെ ചടങ്ങുകള്‍ ആരംഭിക്കും. ആചാര്യവരണം, ഗൃന്ഥനമസ്ക്കാരം, വിഷ്ണുപൂജ, സഹസ്രനാമസമൂഹ പ്രാര്‍ത്ഥന, ദീപാരാധന, പ്രഭാഷണം. രണ്ടാംദിവസം നിത്യപൂജകള്‍ക്ക് ശേഷം രാവിലെ 9ന് നരസിംഹാവതാരം, മൂന്നാം ദിവസം 10ന് ശ്രീകൃഷ്ണാവതാരം, നാലാം ദിവസം വൈകിട്ട് 11ന് രുഗ്മിണിസ്വയംവരം, വൈകിട്ട് 5 ന് സര്വ്വൈശ്യര്യപൂജ, ആറാംദിവസം 9ന് കുചേലാഗമനപൂജ, ഏഴാംദിവസം രാവിലെ 5ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, 3 ന് ഭാഗവതപാരായണ സമര്‍പ്പണം, 3.30ന് അവഭൃഥസ്നാനഘോഷയാത്ര, 6ന് ഘോഷയാത്ര സമാപനം,ഭാഗവതസത്തമനീലംപേരൂര് പുരുഷോത്തമദാസ് യജ്ഞാചാര്യനും നൂറനാട് പുരുഷോത്തമന് നമ്പൂതിരി,പടനിലം സുഭാഷ്,മാടപ്പള്ളി രമേശന് എന്നിവര്‍ യജ്ഞ പൗരാണികരുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: