തൃപ്രയാര്‍: ഏകാദശിയോടനുബന്ധിച്ച് ക്ഷേത്രത്തിന്റെ വിളക്കുമാടവും നിലവിളക്കുകളും തുടച്ചുവൃത്തിയാക്കുന്നതിന് പാര്‍ത്ഥസാരഥിയും സംഘവും എത്തി. അദ്ധ്യാപികമാര്‍, ജ്വല്ലറി ഉടമകള്‍, വ്യാപാരികള്‍, വിദ്യാര്‍ത്ഥികള്‍, വീട്ടമ്മമാര്‍ തുടങ്ങി ആറുവയസ്സുമുതല്‍ 70 വയസ്സുവരെയുള്ള മുപ്പതംഗ സംഘമാണ് എത്തിയിട്ടുള്ളത്. എല്ലാവരും സേലം സ്വദേശികളാണ്. ഇവര്‍ ചിദംബരം, തിരുവണ്ണാമല, രാമേശ്വരം എന്നീ ക്ഷേത്രങ്ങളിലും ഈ ദൗത്യത്തിനായി സൗജന്യമായി പോകാറുണ്ട്. ഞായറാഴ്ചകളിലും മറ്റു അവധി ദിവസങ്ങളിലുമാണ് ഇവര്‍ ഈ പ്രവര്‍ത്തനത്തിനായി തെരഞ്ഞെടുക്കുന്നത്. കേരളത്തില്‍ തൃപ്രയാര്‍ കൂടാതെ, ഗുരുവായൂര്‍, തിരുവഞ്ചിക്കുളം, കൊടുങ്ങല്ലൂര്‍, ആറാട്ടുപുഴ എന്നീ ക്ഷേത്രങ്ങളിലും എത്തുക പതിവാണ്. ഒരുകെട്ട് തുണിയും മണ്ണെണ്ണയും ഉപയോഗിച്ചാണ് ഇവര്‍ ഈ പ്രവര്‍ത്തി ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: