ചാലക്കുടി:നരഗത്തില്‍ നടപ്പാക്കിയ ഗതാഗത പരിഷ്ക്കാരത്തിലെ അപാകതമൂലം ജനങ്ങള്‍ വലയുന്നു.വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് സ്ഥലമില്ലാത്തത് യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. വ്യാപാര സ്ഥാപനങ്ങളും മറ്റും പോലീസിന്റേതെന്ന പേരില്‍ അനധികൃത പാര്‍ക്കിംഗ് പാടില്ല എന്ന ബോര്‍ഡും സ്ഥാപ്പിച്ചിട്ടുണ്ട്.ഇതിനെ പുറമെ നഗരസഭയുടെ സുചക ബോര്‍ഡുകളും ഉണ്ട്.
ചാലക്കുടി സൗത്ത് ജംഗ്ഷന് മുതല്‍ ആനമല ജംഗ്ഷന് വരെയാണ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ ഇടമില്ലാതെ ഏറെ പ്രയാസപ്പെടുന്നത്.സൗത്ത് ജംഗ്ഷനില്‍ കെ.എസ്.ആര്.ടി.സി റോഡിലേക്ക് തിരിയുന്നിടത്ത് തീയറ്ററിന് മുന്‍വശത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുവാന്‍ പാടില്ലെന്ന് ബോര്‍ഡ് സ്ഥാപ്പിച്ചിട്ടുണ്ട്.തീയറ്ററിലേക്ക് വരുന്നവര്‍ക്ക് പോലും വരെ വാഹനം വെക്കാന്‍ ഇടമില്ലാത അവസ്ഥയാണ് ഇപ്പോഴുള്ളത്.സ്ഥലമില്ലാത്തതിനാല്‍ വാഹനങ്ങള്‍ റോഡരികില്‍ പാര്‍ക്ക് ചെയ്യുന്നത് പലപ്പോഴും ഗതാഗത കുരുക്കിനും കാരണമാകുന്നുണ്ട്.
ഗതാഗത പരിഷ്ക്കാരം നടപ്പാക്കിയെങ്കിലും അതി്ലെ പോരായ്മകള്‍ പരിഹരിക്കുവാന്‍ അധികൃതര്‍ തയ്യാറാക്കുന്നില്ല എന്ന പരാതി വ്യാപകമായുണ്ട്.വ്യാപാര സ്ഥാപനങ്ങളുടെ മുന്‍വശം അടച്ചു കെട്ടി അനധികൃത പാര്‍ക്ക് ചെയ്യുവാന്‍ പാടില്ലെന്ന ബോര്‍ഡകള്‍ എടുത്തു മാറ്റുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാണ്.നഗരത്തിലെ അനധികൃത കൈയേറ്റങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിച്ചാല്‍ മാത്രമെ ഗതാഗത കുരുക്കിന് പരിഹാരം കാണുവാന്‍ കഴിയുകയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: