കോട്ടയം: തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഗജവീരന്‍ തിരുനക്കര ശിവന്റെ 50-ാം പിറന്നാള്‍ ആഘോഷിക്കുന്നു. ദേവസ്വം ബോര്‍ഡും ക്ഷേത്രോപദേശക സമിതിയും സംയുക്തമായിട്ടാണ് ചടങ്ങുകള്‍ സംഘടിപ്പിക്കുന്നത്.
ഇന്ന് രാവിലെ 8ന് തന്ത്രി താഴമണ്‍മഠം കണ്ഠരര് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ഗജപൂജയും ആനയൂട്ടും നടക്കും. പുസ്തകപ്രകാശനം, ഗജരാജപ്പട്ട സമര്‍പ്പണം, ശില്‍പ്പശാലല, പിറന്നാള്‍ സദ്യ എന്നിവയാണ് പ്രധാന പരിപാടികള്‍. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, അംഗം അജയ്തറയില്‍, കളക്ടര്‍ സി.എ.ലത തുടങ്ങിയവര്‍ പങ്കെടുക്കും. മുന്‍കാല േേദവസ്വം ഉദ്യോഗസ്ഥരെയും പാപ്പന്മാരെയും ആദരിക്കും.
















