തിരുവല്ല:കുന്നന്താനം എന്‍എസ്എസ് ഹയര്‍സെക്കന്ററി സ്കൂള്‍ ഇനി കൂടുതല്‍ സ്മാര്‍ട്ടാകും.വിവിധ കേന്ദ്രപദ്ധതികള്ക്കൊപ്പം സംസ്ഥാന സര്‍ക്കാരിന്റെ ഫണ്ടും ഉപയോഗിച്ചാണ് സ്കൂളിന് രണ്ട് സ്മാര്‍ട്ട് ക്ലാസ്റൂമുകള്‍ അനുവധിച്ചത്.
പൂര്‍ണ ഡിജിറ്റലൈസേഷനോട് കൂടിയതാണ് അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ക്ലാസ്മുറികള് .ഇതോടൊപ്പം വിവരസാങ്കേതിക വിദ്യയുടെ പുത്തന്‍ സങ്കേതങ്ങളും കുട്ടികളെ പരിജയപ്പെടുത്തുന്നു.സ്കൂളിന് അനുവദിച്ച് രണ്ട് സ്മാര്‍ട്ട് ക്ലാസ്റൂമുകളും പൂര്‍ണ സജ്ജമാകുന്നതോടെ വിദേശങ്ങളില്‍ നിന്നുവരെ വിദഗ്ദ്ധര്‍ക്ക് ക്ലാസുകള്‍ എടുക്കാം. നാഷ്ണല്‍ സര്‍വീസ് സ്കീം യൂണിറ്റിന്റെയും സ്മാര്‍ട്ട് ക്ലാസ്റൂമിന്റെയും ഉദ്ഘാടനം ജലവിഭവവകുപ്പ് മന്ത്രി മാത്യൂ.ടി തോമസ് നിര്‍വ്വഹിച്ചു.എന്‍എസ്എസ് താലൂക്ക് യൂണിയന് പ്രസിഡന്റ് എംപി ശശിധരന് പിള്ള അദ്ധ്യക്ഷത വഹിച്ചു.എന്‍എസ്എസ് സ്കൂള്‍ മാനേജര്‍.പ്രഫ.കെ.വി രവീന്ദ്രനാഥന്‍ നായര്‍,പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രാധാകൃഷ്ണ കുറുപ്പ്,ജില്ലാ പഞ്ചായത്ത് അംഗം എസ്.വി സുബിന്,ഡോ.പി.എന്‍ ബിജു മോഹന്‍,ഷിനി.കെ പിള്ള,ശശികുമാര്‍.ജി,ബി.ബിജുകുമാര്‍,ഹരികുമാര്‍.ആര്,ബിറ്റു ഐപ്പ്,ഗീതാകുമാരി,ചിപ്പി.എസ്,വിദ്യാ ബി.എസ്,ജസ്റ്റീന സൂസന്.ജയന്,ജിപി. അന്ന ബാബു എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: