തിരുവല്ല: അശാസ്ത്രീയമായ നിര്മ്മാണവൈകല്യത്തേ തുടര്‍ന്ന് തിരുവല്ല കെഎസ്ആര്‍ടിസി ഡിപ്പോയുടെ പ്രവേശന മാര്‍ഗ്ഗത്തില്‍ അപകടങ്ങള്‍ തുടര്‍കഥയാകുന്നു.ഇന്നലെ വൈകുന്നേരം സ്റ്റാന്റിലേക്ക് കടന്ന ചുങ്കപ്പാറയിലേക്കുള്ള കെഎസ്ആര്‍ടിസി ബസിന് അടിയിലേക്കാണ് റോഡ് മുറിച്ച് കടക്കുകയായിരുന്ന സ്ത്രീയും കുട്ടിയും പെട്ടത്.എന്നാല്‍ ഡ്രൈവറിന്റെ സമയോചിതമായ ഇടപെടല്‍ മൂലം ഇരുവരും വാഹനം കയറാതെ രക്ഷപ്പെട്ടു.സംഭവത്തെ തുടര്‍ന്ന് നാട്ടുകാരും ഓട്ടോറിക്ഷ തൊഴിലാളികളും ഓടികൂടി കെഎസ്ആര്‍ടിസി ബസുകള്‍ തടഞ്ഞു.വിവിരം അന്വേഷിക്കാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ സ്റ്റേഷന് ഇന്‍ചാര്‍ജിന്റെ നേതൃത്ത്വത്തില്‍ തടഞ്ഞു.ഭരണ പക്ഷതൊഴിലാളിയൂണിയന് നേതാവ് കൂടിയായ ഇയാള്‍ കൂടിനിന്ന് യാത്രക്കാരെയും അസഭ്യം പറഞ്ഞു.
കഴിഞ്ഞ മാസം 26ന് സ്റ്റാന്‍ഡിലേക്ക് വരികയായിരുന്ന കാല്നടയാത്രികന് ലോഫ്ളോര്‍ ബസ് തട്ടി മരിച്ചതിന് പിന്നാലെ മൂന്ന് അപകടങ്ങള്‍ പ്രദേശത്ത് ഉണ്ടായി.ആഗസ്ത് 2ന് യാത്രക്കാരിയുടെ കാലില്‍ ബസ് കയറി ഗുരുതര പരിക്കേറ്റ സംഭവമുണ്ടായി. ഇപ്പോള്‍ അപകടമുണ്ടായ ഭാഗത്തുവച്ച് ഒരു വര്‍ഷം മുമ്പ് കാല്നടയാത്രികന് ബസ്സിടിച്ച് മരിച്ചിരുന്നു.ബസ്സുകളുടെ പ്രവേശമാര്ഗത്തിലൂടെത്തന്നെയാണ് അധികം യാത്രികരും സ്റ്റാന്‍ഡിലേക്ക് എത്തുന്നത്. എംസിറോഡിലെ കുരുക്കില്‍ നിന്ന് വേഗത്തില്‍ വെട്ടിച്ചെടുത്താവും മിക്ക ബസ്സുകളും ഉള്ളിലേക്ക് കയറ്റുക. അല്പം ഉയരം കൂടിയ സ്ഥലത്തേക്കായതിനാല് കുതിച്ചാണ് മിക്കപ്പോഴും ബസ്സുകള്‍ ഉള്ളിലേക്ക് എടുക്കുക.നാലുപാടും ചിതറി നടക്കുന്ന കാല്‍നടയാത്രികരെ ഡ്രൈവര്‍മാര്‍ക്ക് കൃത്യമായി കാണാനാവുകയില്ല. കൊട്ടാരക്കര, കോട്ടയം ദിശകളിലേക്കുള്ള 5 ബസ്ബേകള്‍ ബസ്സുകള്‍ കയറിച്ചെല്ലുന്ന ഭാഗത്താണ്. ഇവിടെ വലിയ വാഹനങ്ങള്‍ കൊണ്ടിടുമ്പോഴും പിന്നിലേക്ക് എടുക്കുമ്പോഴും അപകടമുണ്ടാകുന്നു. സുരക്ഷാക്രമീകരണങ്ങളൊന്നുമില്ല.ഒരു സെക്യൂരിറ്റി ഉദ്യോഗസ്ഥനെക്കൊണ്ട് നിയന്ത്രിക്കാവുന്നതിലും അപ്പുറത്താണ് തിരക്കുള്ള സമയത്തെ കാര്യങ്ങള്‍. രാത്രിയായാല്‍ വെളിച്ചക്കുറവാണ് വില്ലന്‍. ആധുനിക ബസ് ടെര്‍മിനലിലെ ലൈറ്റുകള്‍ മിക്കയിടത്തും കത്തുന്നില്ല. അപകടങ്ങള്‍ക്ക് ഇത് വഴിവെക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: