നിലമ്പൂര്‍: വടപുറത്തെ അഞ്ചുവയസുകാരി പീഡനത്തിന് ഇരയായ കേസില്‍ നിരപരാധിയെ കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിച്ചെന്ന പരാതിയില്‍ രണ്ടു ട്രോമാകെയര്‍ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ അഞ്ചുപേരെ പോലിസ് അറസ്റ്റ് ചെയ്തു.
നിലമ്പൂര്‍ ചന്തക്കുന്ന് സ്വദേശികളായ കരുപറമ്പന്‍ ഫൈസല്‍, മുളക്കല്‍ നിയാസ്, കരിയങ്ങാട്ടില് സഹീര്‍ എന്ന ചെറി, പള്ളിക്കണ്ടി യൂനുസ് എന്ന മുത്തു, പൂന്തല അക്ബര്‍ എന്നിവരെയാണ് സിഐ കെഎം ദേവസ്യ അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു. വടപുറത്തെ അഞ്ചുവയസുക്കാരി പീഡനത്തിന് ഇരയായ കേസില്‍ പ്രതിയെന്ന് ആരോപിച്ച് ഈ മാസം നാലിനാണ് ഓട്ടോഡ്രൈവറായ വടപുറം തൈത്തോട്ടത്തില്‍ സക്കീര്‍, ഭാര്യ ജംഷീന എന്നിവരെ രാത്രി പൊലിസ് വീട്ടിലെത്തി കസ്റ്റഡിയിലെടുത്തത്. യഥാര്‍ഥ പ്രതിയെ കിട്ടിയതോടെ സക്കീറിനെ പൊലിസ് വിട്ടയക്കുകയായിരുന്നു. വീട്ടിലെത്തിയവര്‍ തന്നെയും ഭാര്യയേയും മര്‍ദ്ദിക്കുകയായിരുന്നുവെന്ന് കാണിച്ച് ഇവര്‍ പരാതി നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: