നിലമ്പൂര്‍: വിദേശികള്‍ക്ക് മുദ്രാവാക്യം വിളിച്ചിരുന്ന ഭാരതത്തിലെ തൊഴിലാളികള്‍ക്ക് ദേശീയത പകര്‍ന്ന് നല്കിയ വ്യക്തിയാണ് ഠേഗ്ഡ്ജിയെന്ന് ബിഎംഎസ് സംസ്ഥാന സംഘടനാ സെക്രട്ടറി സി.വി.രാജേഷ്. ബിഎംഎസ് ജില്ലാ കമ്മറ്റി നിലമ്പൂരില്‍ സംഘടിപ്പിച്ച ഠേംഗ്ഡ്ജി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിലാളികള്‍ക്ക് എന്നും മാതൃകയമാണ് അദ്ദേഹമെന്നും, ഠേംഗ്ഡ്ജിയുടെ ചിന്തകള്‍ ഈ കാലഘട്ടത്തില്‍ വളരെ പ്രസക്തമാണെന്നും രാജേഷ് കൂട്ടിച്ചേര്‍ത്തു. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് ഒ.ഗോപാലന് അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി പി.മോഹനന്, ആര്‍എസ്എസ് നിലമ്പൂര്‍ താലൂക്ക് സംഘചാലക് സുധാകരന്, എം.വേലായുധന്, കെ.പി.മുരളീധരന്, കെ.പി.പ്രകാശന്, വി.ചന്ദ്രന്, എ.വി.അജയന്, എന്‍.വി.രാജേഷ്, എല്‍.സതീഷ്, എന്‍.രവീന്ദ്രന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: