കറുകച്ചാല്‍ : കോട്ടം കോഴഞ്ചേരി റോഡില്‍ കറുകച്ചാല്‍ മുതല്‍ നെടുങ്ങാടപ്പളളി വരെയുളള ഭാഗങ്ങളില്‍ നിരന്തരം അപകടങ്ങളുണ്ടാകുന്നു. കഞ്ഞിക്കുഴി മുതല്‍ നെടുങ്ങാടപ്പളളി വരെയുളള റോഡ് ഇരട്ടവരിപാതയായതൊടെ വാഹനങ്ങളുടെ അമിത വേഗത അപകടങ്ങള്‍ക്കു കാരണമാകുന്നു. ഈ ഭാഗങ്ങളില്‍ നിരവധി വളവുകളുണ്ട്. റോഡിനു വീതി കൂട്ടിയെങ്കിലും വളവുകള്‍ നിവര്‍ത്തിയിട്ടില്ല. ഒരു മാസത്തിനുളളില്‍ 3 അപകടങ്ങളാണ് ഉണ്ടായത്. കഴിഞ്ഞ ദിവസം വെട്ടിക്കാവുങ്കല്‍ ഭാഗത്ത് കെ.എസ്.ആര്‍.ടി.സി ബസും കാറും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരായ 5 പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇവരെയെല്ലാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏറ്റവും കൂടുതല്‍ അപകടമുണ്ടാകുന്നത് ഇരുചക്ര വാഹനങ്ങളാണ്.ബസുകള്‍ മത്സരഓട്ടത്തിലുമാണ്. വേഗത നിയന്ത്രണത്തിന് അധികൃതരുടെ ഭാഗത്തുനിന്നും ഒരു നടപടിയും ഉണ്ടാകുന്നില്ല എന്ന് പരിസരവാസികള്‍ പറയുന്നത്. നെത്തല്ലൂര്‍ മുതല്‍ കൈതേപ്പാലം വരെയുളള ഭാഗങ്ങളിലും അപകടങ്ങളുണ്ടാകുന്നു. അപകടസൂചന നല്‍കുന്ന ബോര്‍ഡുകളും സ്ഥാപിച്ചിട്ടില്ല.
















