കുമ്പള: കുമ്പളയില്‍ 3 മണി വരെ സമാധാന അന്തരീക്ഷത്തില്‍ നടന്നു വന്ന ഹര്‍ത്താലില്‍ പ്രശ്നങ്ങളുണ്ടാക്കാന്‍ മഞ്ചേശ്വരം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ശ്രമിച്ചു.
മൂന്ന് മണിയോടുകൂടിയെത്തിയ ഉദ്യോഗസ്ഥന് ഹര്‍ത്താലിന് നേതൃത്വം കൊടുത്തിരുന്ന ബിജെപി ജില്ലാ കമ്മറ്റിയംഗവും, കുമ്പള പഞ്ചായത്ത് പ്രതിപക്ഷ നേതാവുമായ രമേഷ് ഭട്ടിനോട് ‘ എന്താടാ അക്രമം നടന്ന കണ്ണൂരിലും, അതുപോലെ മഞ്ചേശ്വരം, ഉപ്പളയിലും ഇല്ലാത്ത ഹര്ത്താലെന്താണ് കുമ്പളയില്‍ നടത്തുന്നതെന്നും, കൂലിക്ക് ആളെ കൊണ്ടു വന്നാണ് ഹര്‍ത്താല്‍ നടത്തുന്നതെന്നും’ അദ്ദേഹം പറഞ്ഞു. തികച്ചും പിണറായി വിജയന്റെ ശബ്ദമാണ് ഈ ഉദ്യോഗസ്ഥന്റെ സംസാരത്തില്‍ ഉണ്ടായത്. ഹര്‍ത്താല്‍ നടത്തേണ്ടത് കല്ലെറിഞ്ഞും, വണ്ടികള്‍ തകര്ത്തുമാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ ചരിത്രത്തില്‍ ഒരു ഉദ്യോഗസ്ഥനും ഇത്തരത്തില്‍ കുഴപ്പത്തിന് പ്രേരിപ്പിക്കുന്ന സംഭവം ഉണ്ടായിട്ടില്ല.
ഇദ്ദേഹത്തിന്റെ നടപടിക്കെതിരെ ബിജെപി മഞ്ചേശ്വരം മണ്ഡലം കമ്മറ്റിയും, കുമ്പള പഞ്ചായത്ത് കമ്മറ്റിയും ശക്തമായി പ്രതിഷേധിച്ചു.
പ്രതിഷേധ യോഗത്തില്‍ സംസ്ഥാന കമ്മറ്റിയംഗം സുരേഷ്കുമാര്‍ ഷെട്ടി, എസ്സി-എസ്ടി മോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് കെ.ശങ്കര, മണ്ഡലം ജനറല്‍ സെക്രട്ടറി മുരളീധര യാദവ്, മണ്ഡലം വൈസ് പ്രസിഡന്റ് കെ.വിനോദന്‍, പഞ്ചായത്ത് സെക്രട്ടറി കെ.വസന്തകുമാര്‍, ഗംഗാധരന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: