പത്തനംതിട്ട: അടൂരില്‍ നിരപരാധികളായ ബിജെപി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. യുവമോര്‍ച്ച അടൂര്‍ നിയോജകമണ്ഡലം പ്രസിഡന്റ് ഗോപകുമാര്‍ മിത്രപുരം, ബിജെപി മുന്‍സിപ്പല്‍ കമ്മിറ്റി സെക്രട്ടറി അനില്‍കുമാര്‍, ബൂത്ത് കമ്മിറ്റി പ്രസിഡന്റ് അരവിന്ദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അടൂര്‍ സിഐ ആര്.ബിനുവിന്റെ നേതൃത്വത്തിലുള്ള പോലീസ് വീടുകളിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം ഇവരെ പിടിച്ചുകൊണ്ടുപോകുകയായിരുന്നു.
ഹര്‍ത്താല്‍ ദിനത്തില്‍ റവന്യൂടവറിലുണ്ടായ വാക്കുതര്‍ക്കത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്ത ഇവരുടെ പേരില്‍ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്യുകയായിരുന്നു. സിഐയുടെ നേതൃത്വത്തില്‍ പോലീസ് അടുരിലെ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ നിരവധി വീടുകളിലെത്തി അസഭ്യം വിളിക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു.
ഹര്‍ത്താല്‍ ദിനത്തില്‍ ബിജെപി പ്രവര്‍ത്തകരുടെ പ്രകടനത്തിനിടെ റവന്യൂ ടവറിന്റെ ജനാലച്ചില്ലുകള്‍ തകര്‍ത്തത് സിപിഎം-പോലീസ് ഒത്തുകളിയുടെ ഭാഗമാണെന്നും ആക്ഷേപം ഉയരുന്നു. പരമാവധി ബിജെപി പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കി റിമാന്റ് ചെയ്യാനാണ് സിപിഎം കുഴലൂത്തുകാരനായ അടൂര്‍ സിഐയുടെ നീക്കം. ചുമതലയേറ്റ നാള്‍മുതല്‍ സിപിഎം അനുകൂലമായ ഏകപക്ഷീയ നിലപാടുകളാണ് സിഐ ആര്.ബിനു സ്വീകരിച്ചു പോന്നത്. നിസ്സാര പ്രശ്നങ്ങളുടെ പേരില്‍ സംഘപരിവാര്‍ പ്രവര്‍ത്തകരെ വേട്ടയാടുന്ന ഇയാള്‍ ഗൗരവമേറിയ മറ്റ് സംഭവങ്ങള്‍ അവഗണിക്കുന്നതും പതിവാണ്. കഴിഞ്ഞദിവസം പ്രകടനം നടത്തിയ ഡിഫിക്കാര് പറക്കോട് ഇണ്ടിളയപ്പന് ക്ഷേത്രത്തിന് കല്ലെറിയുകയും നവരാത്രി ആഘോഷത്തോടനുബന്ധിച്ച് സ്ഥാപിച്ചിരുന്ന കമാനങ്ങള്‍ നശിപ്പിക്കുകയും ചെയ്യുന്നു.ക്ഷേത്രത്തിന് നേരെ ആക്രമണം ഉണ്ടായിട്ടും ഒരു പ്രതികളെ പോലും അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറാകാത്തത് വ്യാപക പ്രതിഷേധത്തിനും ഇടയാക്കിയിട്ടുണ്ട്. സിഐയുടെ നിലപാടിനെതിരേ പ്രക്ഷോഭ പരിപാടികള്‍ക്ക് ~ഒരുങ്ങുകയാണ് ഭക്തജനങ്ങള്‍.
ഹര്‍ത്താല്‍ദിവസം രാവിലെ മുതല്‍ ബിജെപി പ്രവര്‍ത്തകരെ പ്രകോപിപ്പിക്കാനാണ് സിഐ ശ്രമിച്ചത്. അടൂരില്‍ ഹര്‍ത്താല്‍ നടത്താന്‍ ധൈര്യമുണ്ടോ എന്ന് വെല്ലുവിളിച്ച സിഐ പ്രകടനത്തിന് ശേഷം സമാധാനമായി പിരിഞ്ഞുപോയ പ്രവര്‍ത്തകരെ പിന്തുടര്ന്ന് കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. മറ്റ് പോലീസ് ഉദ്യോഗസ്ഥരാണ് ഇയാളെ പിന്തിരിപ്പിച്ചത്.
അടൂരില്‍ താന്‍ സിഐആയി ഇരിക്കുന്നകാലത്തോളം സംഘപരിവാര്സംഘടനകളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും സിഐ ഭീഷണിമുഴക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: