തൃശൂര്‍: എടക്കളത്തൂര്‍ തിരുവമ്പാടി ശ്രീമൂലസ്ഥാനത്തേക്കുള്ള മൂന്നാമത് മഹാതീര്‍ത്ഥയാത്ര നാളെ നടക്കും.കാലത്ത് 7 ന് വടക്കുംനാഥ ക്ഷേത്രമൈതാനത്ത് നിന്ന് ആരംഭിക്കുന്ന യാത്ര ശബരിമല അയ്യപ്പ സമാജം സംഘടനാ സെക്രട്ടറി വികെ.വിശ്വനാഥന് ഉദ്ഘാടനം ചെയ്യും.പുഴക്കല്‍,മുതുവറ,ചൂരക്കാട്ടുകര,ചീരംകുഴി,പേരാമംഗലം,മുണ്ടൂര്‍,ആറംമ്പിള്ളി,കൈപ്പറമ്പ്,പുത്തൂര്‍ എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം ഉച്ചക്ക് രണ്ടോടെ തിരുവമ്പാടി ശ്രീകൃഷ്ണ ക്ഷേത്രസന്നിധിയിലെത്തും.തുടര്‍ന്ന് നടക്കുന്ന സമാപന സമ്മേളനം ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെപി.ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യും.വിവിധ ഹൈന്ദവ ആദ്ധ്യത്മിക സാസ്കാരിക നായകര്‍ പങ്കെടുക്കും.തീര്‍ത്ഥയാത്രയുടെ വിളംബരമായി തോളൂര്‍,കൈപ്പറമ്പ്,അടാട്ട് എന്നീ പഞ്ചായത്തിലെ ക്ഷേത്രങ്ങളില്‍ ഇന്ന് മഹാപരിക്രമ രഥയാത്ര ഇന്ന് നടക്കും.തിരുവമ്പാടി ശ്രീകൃഷ്ണ ശിവക്ഷേത്ര സംരക്ഷണ സമിതി പ്രസിഡന്റ് കെ.ശങ്കരന്‍കുട്ടി നായര്‍,പിവി.അജയന്,കെആര്‍.സന്തോഷ്,പി.ഉണ്ണ്കൃഷ്ണന് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: