പാലാ: പാലായില്‍ നടന്ന പ്രകടനത്തിനിടെ സംഘര്‍ഷമുണ്ടാക്കാന്‍ പാലാ സിഐയുടെ നേതൃത്വത്തില്‍ പോലീസ് സംഘത്തിന്റെ ശ്രമം. പ്രകടനം ഗവ. ആശുപത്രിക്കവലയില്‍ എത്തിയപ്പോഴായിരുന്നു പോലീസ് പ്രകടനക്കാര്‍ക്കിടയിലേയ്‌ക്ക് ഇരച്ചുകയറിയത്. പ്രകടനക്കാരില്‍ ചിലര്‍ ഇവിടെ വിശ്രാം സങ്കേതത്തിന് സമീപത്തേയ്‌ക്ക് മാറിയത് കണ്ട പോലീസ് അവരുടെ പിന്നാലെ എത്തി വാക്കേറ്റമുണ്ടാവുകയും മുന്നറിയിപ്പില്ലാതെ ലാത്തി വീശുകയുമായിരുന്നു. ലാത്തി ചാര്‍ജില്‍ ഏതാനും പ്രവര്‍ത്തകര്‍ക്കും രണ്ടു പോലീസുകാര്‍ക്കും പരിക്കേറ്റു.
പ്രകടനത്തിലേയ്‌ക്കു കയറി മനപ്പൂര്‍വ്വം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച പോലീസ് നടപടിയില്‍ ബിജെപി യോഗം പ്രതിഷേധിച്ചു. സിപിഎം നേതാക്കളുടെ ആജ്ഞ അനുസരിച്ചാണ് പേലീസ് പ്രവര്‍ത്തിച്ചതെന്ന് ആക്ഷേപവുമുണ്ട്.
ളാലം മഹാദേവ ക്ഷേത്രത്തിനു സമീപത്തുനിന്നും ആരംഭിച്ച പ്രകടനം നഗരം ചുറ്റി മുനിസിപ്പല്‍ ബസ്സ്റ്റാന്‍ഡിനടുത്ത് സമാപിച്ചു. പ്രകടനത്തിന് സോമശേഖരന്‍ തച്ചേട്ട്, പ്രൊ. ബി വിജയകുമാര്‍, അഡ്വ. ബിനു പുളിക്കക്കണ്ടം, ആര്‍. കണ്ണന്‍, കെ. എന്‍. വാസുദേവന്‍, സി. കെ. അശോകന്‍, ജി. രണ്‍ജിത്ത്, അനില്‍നാഥ്, വി. കുട്ടിക്കൃഷ്ണന്‍, ശുഭ സുന്ദര്‍രാജ്, മഹേഷ് ചന്ദ്രന്‍, ബിമല്‍ വിജയനാഥ്, സെബാസ്റ്റ്യന്‍ ജോസഫ്, പ്രവീണ്‍കുമാര്‍, കെ. കെ. ശശി എന്നിവര്‍ നേതൃത്വം നല്‍കി. തുര്‍ന്ന് നടന്ന പൊതുയോഗത്തില്‍ അഡ്വ. എസ്. ജയസൂര്യന്‍, സോമശേഖരന്‍ തച്ചേട്ട് എന്നിവര്‍ പ്രസംഗിച്ചു
















