ചാലക്കുടി: ടൂറിസം വകുപ്പ് ജില്ലയില്‍ ആരംഭിച്ച ടേക്ക് എ ബ്രേക്ക് പദ്ധതി പാളി. ചാലക്കുടിയിലൂടെ യാത്ര ചെയ്യുന്ന ദീര്‍ഘ ദൂര വിനോദ സഞ്ചാരികള്‍ക്കും,അതിരപ്പിള്ളി തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകുന്ന വിനോദ സഞ്ചാരികള്‍ക്കും വിശ്രമിക്കുവാനും, പ്രാഥമികാവശ്യങ്ങള്‍ നിര്‍വ്വഹിക്കുവാനും,ലഘു ഭക്ഷണത്തിനും മറ്റും ഉള്ള സൗകര്യമാണ് ഇവിടെ ഒരുക്കുമെന്ന് പറഞ്ഞിരുന്നത്.
എന്നാല്‍ കഴിഞ്ഞ മാസം വളരെ തിരക്കിട്ട് ടൂറിസം വകുപ്പ് മന്ത്രി എ.എസി.മൊയ്തീന് ഉദ്ഘാടനം നടത്തിയെങ്കിലും ഇതുവരെ തുറന്ന് പ്രവര്‍ത്തിക്കുവാന്‍ തയ്യാറായിട്ടില്ല. ദേശീയപാതയോരത്ത് ചാലക്കുടി കോസ്മോസ് ക്ലബ്ബിന് സമീപത്തായി പത്ത് സെന്റ് സ്ഥലത്താണ് വിശ്രമ കേന്ദ്രം തുടങ്ങിയത്47 ലക്ഷം രൂപ ചിലവ് ചെയ്താരംഭിച്ച പദ്ധതിയാണ് മാസങ്ങളായിട്ടും തുറക്കാതെ കിടക്കുന്നത്.ഒരു മാസം കൊണ്ട് ചുറ്റുമതിലിനുള്ളില്‍ കാടു പിടിച്ചു തുടങ്ങി.തെരുവ് നായ്ക്കളുടെ വിശ്രമ കേന്ദ്രമായി മാറുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: