പത്തനംതിട്ട: സിപിഎമ്മിന്റെ അരുംകൊല രാഷ്ട്രീയത്തിനെതിരേ ജനകീയ പ്രതിഷേധമുയര്‍ത്തി സംഘപരിവാര്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ജില്ലയില്‍ പൂര്‍ണ്ണം. ഹര്‍ത്താല്‍ ആഹ്വാനം കക്ഷി രാഷ്ട്രീയ ഭേദമന്യേ ജനങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു എന്നാണ് ഹര്‍ത്താലിനോടുള്ള പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്.ജില്ലയിലെമ്പാടും കടകമ്പോളങ്ങള്‍ അടച്ചാണ് വ്യാപാരികള്‍ ഹര്‍ത്താലിനോട് ആഭിമുഖ്യം പ്രകടിപ്പിച്ചത്. സ്വകാര്യ ബസ്സുകളും കെഎസ്ആര്‍ടിസിയും നിരത്തിലിറങ്ങിയില്ല. സ്വകാര്യ വാഹനങ്ങള്‍ക്കും ഇരുചക്ര വാഹനങ്ങള്‍ക്കും തടസ്സമില്ലാതെ യാത്രചെയ്യാമെന്നിരിക്കെ അരുംകൊലയ്ക്കെതിരേയുള്ള പ്രതിഷേധ സൂചകമായി ആളുകള്‍ സ്വകാര്യ വാഹനങ്ങള്‍ പോലും നിരത്തിലിറക്കിയില്ല. സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായും നിലച്ചു. വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് ഓഫീസുകളിലെത്തിയത്. വിവാഹം, മരണം, ആശുപത്രി അടക്കമുള്ള അവശ്യസര്‍വ്വീസുകള്‍ മുടക്കംകൂടാതെ നടന്നു. വാഹനങ്ങള്‍ തടയുകയോ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്താനോ ഹര്‍ത്താല്‍ അനുകൂലികള്‍ മുതിര്‍ന്നില്ല. അതേസമയം ജനങ്ങള്‍ ഒറ്റക്കെട്ടായി സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിനെതിരേ പ്രതിഷേധ സമരത്തിന് സഹകരിക്കുന്നതാണ് എവിടേയും ദൃശ്യമായത്. പത്തനംതിട്ട കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്നും 92 ഷെഡ്യൂളുകള്‍ സര്‍വ്വീസ് നടത്തിയിരുന്നെങ്കിലും ഒരു സര്‍വ്വീസ്പോലും നടത്തിയില്ല. അടൂര്‍ ആര്‍ഡിഒ ഓഫീസില്‍ 17 പേരെത്തേണ്ടിയിരുന്നിടത്ത് ആര്‍ഡിഒ അടക്കം കേവലം മൂന്നുപേരാണ് ജോലിക്കെത്തിയത്. പത്തനംതിട്ട കളക്ട്രറ്റില്‍ റവന്യൂ വിഭാഗത്തില്‍ 127 പേര് എത്തേണ്ടതില്‍ 24 പേര് മാത്രമാണ് ഓഫീസിലെത്തിയത്.താലൂക്ക് ഓഫീസുകളിലും സിവില്‍ സ്റ്റേഷനിലും മിനി സിവില്‍ സ്റ്റേഷനുകളിലുമുള്ള മറ്റ് ഓഫീസുകളില്‍ ജീവനക്കാരുടെ ഹാജര്‍നില തീരെ കുറവായിരുന്നു. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞു കിടന്നു. അടൂരില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ക്ക് നേരെ സിഐയുടെ നേതൃത്വത്തില്‍ അതിക്രമം ഉണ്ടായെങ്കിലും അനിഷ്ട സംഭവങ്ങള്‍ ഒഴിവാകുകയായിരുന്നു.
പത്തനംതിട്ടയില്‍ രാവിലെ 10.30 ഓടെ ഹര്‍ത്താല്‍ അനുകൂലികള്‍ പ്രകടനം നടത്തി നഗരം ചുറ്റി നടന്ന പ്രകടനത്തിന് ശേഷം ഗാന്ധിസ്ക്വയറില്‍ നടന്ന യോഗത്തില്‍ ആര്‍എസ്എസ് വിഭാഗ് സഹകാര്യവാഹ് ആര്.പ്രദീപ്, ബിജെപി ജില്ലാ പ്രസിഡന്റ് അശോകന്‍കുളനട എന്നിവര്‍ സംസാരിച്ചു.ആര്‍എസ്എസ് ജില്ലാ കാര്യവാഹ് എന്‍.വേണു, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി ഷാജി ആര്.നായര്‍, ജില്ലാ വൈസ് പ്രസിഡന്റ് എം.എസ്.അനില്‍, ജില്ലാ സെക്രട്ടറി അയിരൂര്‍ പ്രദീപ്, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ കെ.ജി.സുരേഷ്കുമാര്‍, ടി.വി.അഭിലാഷ്, ആര്‍എസ്എസ് താലൂക്ക് സഹകാര്യവാഹ് മനു, ശാരീരിക് പ്രമുഖ് അനില്‍, സേവാപ്രമുഖ് അജയന്, പ്രചാര്‍പ്രമുഖ് രാജീവ്, വ്യവസ്ഥ പ്രമുഖ് ടി.ബി.ബിജു, കെ.ജി.പ്രകാശ്, രവീന്ദ്രവര്‍മ്മ അംബാനിലയം, സുഭാഷ്, സുരേഷ്ബാബു, പ്രസാദ് കണ്ണംതടത്തില്‍, ശിവപ്രസാദ് തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം കൊടുത്തു.
അടൂരില്‍ ഹര്‍ത്താല്‍ പൂര്‍ണ്ണമായിരുന്നു. സെന്‍ട്രല്‍ ജംങ്ഷനില്‍ നിന്നുംനൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത പ്രതിഷേധ പ്രകടനം ടൗണ്‍ചുറ്റി കെഎസ്ആര്‍ടിസി കോര്‍ണറില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പ്രതിഷേധയോഗം ബിജെപി അടൂര്‍ മണ്ഡലം പ്രസിഡന്റ് കൊടുമണ്‍ ഗോപാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. സംഘപരിവാര്‍ പ്രസ്ഥാനങ്ങളെ തകര്‍ക്കാന്‍ വേണ്ടി സിപിഎം നടത്തുന്ന കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കണമെന്നും മുഖ്യമന്ത്രിയും കൂട്ടരും രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.നിയോജകമണ്ലം ജനറല്‍ സെക്രട്ടറി എസ്.ശരത്തിന്റെ അദ്ധ്യക്ഷതയില്‍ ബിജെപി ജില്ലാ സെക്രട്ടറി എം.ജി.കൃഷ്ണകുമാര്‍, മണ്ഡലം ജനറല്‍ സെക്രട്ടറി അനില്‍ നെടുമ്പള്ളി എന്നിവര്‍ സംസാരിച്ചു. അടൂര്‍ സെന്‍ട്രല്‍ ജംങ്ഷനില്‍ തുടങ്ങിയ പ്രതിഷേധ പ്രകടനത്തിന് യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് ഗോപന്മിത്രപുരം , ബിജെപി നിയോജകമണ്ഡലം സെക്രട്ടറിമാരായ രൂപേഷ് അടൂര്‍, പെരിയക്കോട് വിജയകുമാര്‍, രാജേഷ് തെങ്ങമം, ബിജെപി ജില്ലാ കമ്മിറ്റിയംഗം അഡ്വ.മണ്ണടി മോഹനന്, ഒബിസി നിയോജകമണ്ഡലം പ്രസിഡന്റ് പ്രസാദ് കിണറുവിള, രവീന്ദ്രന് മാങ്കൂട്ടം, കെ.സി.അജിത്ത്, അഖില്‍ ഗ്രാമപഞ്ചായത്ത് അംഗം ഡി.അജിത്ത് എന്നിവര്‍ നേതൃത്വം നല്കി. അടൂരില്‍ കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ പൂര്‍ണ്ണമായും നിര്‍ത്തിവെച്ചിരുന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങളും കടകമ്പോളങ്ങളും പൂര്‍ണ്ണമായി അടഞ്ഞുകിടന്നു.
കോന്നിയില്‍ ബിജെപി മണ്ഡലം ഓഫീസിന് സമീപം നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം ടൗണ്‍ചുറ്റി സെന്‍ട്രല്‍ ജംഗ്ഷനില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗം ബിജെപി മണ്ഡലം പ്രസിഡന്റ്ജി.മനോജ് ഉദ്ഘാടനം ചെയ്തു, ജന.സെക്രട്ടറി സി.കെ.നന്ദകുമാര്‍, മണ്ഡലം ഭാരവാഹികളായ എന്‍.കെ.സന്തോഷ്, പ്രസന്നന് അമ്പലപാട്ട്, ജയചന്ദ്രന് മലയാലപ്പുഴ, ആര്‍എസ്എസ് ജില്ലാ സമ്പര്‍ക്ക പ്രമുഖ് സി.കെ.സുരേഷ്, താലൂക്ക് കാര്യവാഹ് കെ.പി.അനില്‍, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് രതീഷ് മാരൂര്‍പാലം, പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായ അനില്‍ ചെങ്ങറ, കളഭം ഗിരീഷ്, അജിത് കുമാര്‍, ഹരികുമാര്‍, ഉണ്ണി നാദം ,സുരേഷ് എന്നിവര്‍ നേതൃത്വം നല്കി.
പന്തളം താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രവര്‍ത്തകര്‍ പ്രകടനമായെത്തി പറവേലിപ്പടി ജംഗ്ഷനില്‍ സംഗമിച്ചു. അവിടെനിന്നും മഹാപ്രകടനമായി ടൗണ്‍ ചുറ്റി കുറുന്തോട്ടയം കവലയില്‍ സമാപിച്ചു. തുടര്‍ന്നു നടന്ന യോഗം ആര്‍എസ്എസ് പത്തനംതിട്ട ജില്ലാ സഹകാര്യവാഹ് ബി. സുരേഷ് ഉദ്ഘാടനം ചെയ്തു. ബിഎംഎസ് ജില്ലാ ജോ. സെക്രട്ടറി കെ.സി. മണിക്കുട്ടന്, ബിജെപി ആറന്മുള മണ്ഡലം പ്രസിഡന്റ് പി.ആര്. മോഹന്‍ദാസ് എന്നിവര്‍ സംസാരിച്ചു. ആര്‍എസ്എസ് പത്തനംതിട്ട ജില്ലാ സമ്പര്‍ക്ക് പ്രമുഖ് കെ.സി. വിജയന് ശാരീരിക് പ്രമുഖ് ടി.എസ്. അനൂപ്, താലൂക്ക് ശാരീരിക് പ്രമുഖ് മധുകുമാര്‍, ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന സമിതിയംഗം വി.ജി. മാത്യു, ജില്ലാ ജന. സെക്രട്ടറി റജി പത്തിയില്‍, ബിജെപി അടൂര്‍ മണ്ഡലം വൈസ് പ്രസിഡന്റ് എം.ബി. ബിനുകുമാര്‍, പന്തളം നഗരസഭാ കമ്മിറ്റി പ്രസിഡന്റ് സുഭാഷ് കുമാര്‍, ജന. സെക്രട്ടറി മുണ്ടയ്ക്കല്‍ മനോജ്, ഏരിയാ കമ്മിറ്റി വൈസ് പ്രസിഡന്റ് അരുണ്‍ കുമാര്‍, ബിഎംഎസ് നഗരസഭാ സമിതി ജന. സെക്രട്ടറി എം.ജി. ബിജുകുമാര്‍, നഗരസഭാ കൗണ്‍സിലര്‍മാരായ കെ.വി. പ്രഭ, സുധാ ശശി എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്കി.
കോഴഞ്ചേരിയില്‍ പ്രതിഷേധപ്രകടത്തില് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി പി.ആര്.ഷാജി, കോഴഞ്ചേരി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ആര്.രാജേഷ്, സെക്രട്ടറി സന്തോഷ്കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. പ്രതിഷേധ പ്രകടനത്തിന് സംസ്ഥാന സമിതിയംഗം രമണിവാസുക്കുട്ടന്‍, തോമസ് തൈക്കൂട്ടത്തില്‍, അഡ്വ.എം.എന്‍.ബാലകൃഷ്ണന്‍നായര്‍, താലൂക്ക് സംഘചാലക് എന്‍.കെ.നന്ദകുമാര്‍, ബിഎംഎസ് ജില്ലാ വൈസ് പ്രസിഡന്റ് വി.ജി.ശ്രീകാന്ത്, മേഖലാ പ്രസിഡന്റ് കെ.കെ.അരവിന്ദന്, പ്രസാദ് ആനന്ദഭവന്, നാഗേന്ദ്രഭക്തന്‍, അയ്യപ്പന്‍കുട്ടി കോട്ടപ്പാറ തുടങ്ങിയവര്‍ നേതൃത്വം നല്കി.
ആറന്മുളയില് നടന്ന പ്രതിഷേധ പ്രകടനവും യോഗവും ബിജെപി നിയോജകമണ്ഡലം സെക്രട്ടറി ബാബുകുഴിക്കാലാ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വി.സുരേഷ്കുമാര്‍ അദ്ധ്യക്ഷതവഹിച്ചു. കര്‍ഷകമോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി പി.സുരേഷ്കുമാര്‍, മല്ലപ്പുഴശ്ശേരി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വിശ്വനാഥന്‍നായര്‍, ബിജു, രാജശേഖരന്‍നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
തിരുവല്ലയില്‍ ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു.തിരുവല്ല,ഇരവിപേരൂര്‍,മല്ലപ്പള്ളി,മേഖലകളില്‍ നടന്ന പ്രതിഷേധ പ്രകടനങ്ങളില്‍ ആയിരങ്ങള്‍ പങ്കെടുത്തു.കാവൂംഭാഗം ജംങ്ഷനില്‍ നിന്ന് ആരംഭിച്ച പ്രകടനം നഗരഹൃദയത്തില്‍ സമാപിച്ചു.സംസ്ഥാന ട്രഷാര്‍ കെ.ആര് പ്രതാപചന്ദ്രവര്‍മ്മ ഉദ്ഘാടനം ചെയ്തു.നിയോജകമണ്ഡലം പ്രസിഡന്റ് പ്രസന്നകുമാര്‍ കുറ്റൂര്‍ അദ്ധ്യക്ഷത വഹിച്ചു.ആര്‍എസ്എസ് ജില്ലാകാര്യവാഹ് ജി.വ്ിനു,വിഭാഗ് കാര്യകാരി സദസ്യന്‍ കെ. സന്തോഷ്,ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.എസ്എന്‍ ഹരികൃഷ്ണന്,സംസ്ഥാന കമ്മറ്റി അംഗം മണി എസ് തിരുവല്ല.നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ സുരേഷ് ഓടക്കല്‍,എംഡി ദിനേശ്കുമാര്‍,ബിഎംഎസ് മേഖല സെക്രട്ടറി ഹരികുമാര്‍ ചുട്ടിയില്‍,കാവുംഭാഗം സഹകരണബാങ്ക് അദ്ധ്യക്ഷന്‍ പിഎസ്.മനോഹരന്,യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് സിബി സാം തോട്ടത്തില്‍,കര്‍ഷക മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി വിനോദ് തിരുമൂലപുരം,ന്യൂന പക്ഷമോര്‍ച്ച സംസ്ഥാന ഉപാദ്ധ്യക്ഷന്‍ പി.വി ജോര്‍ജ്ജ്,ആര്‍എസ്എസ് താലൂക്ക് കാര്യവാഹ് സുമേഷ്,രതീഷ്, മുരളീ കോവൂര്എന്നിവര് സംസാരിച്ചു.ശ്യാ ചാത്തമല,അനീഷ് വര്‍ക്കി,ശ്യാംമണിപ്പുഴ,നരേന്ദ്രന് ചെമ്പോലില്‍,ഹരിഗോവിന്ദ്,രാധാകൃഷ്ണന് വേണാട്,എംഎസ് മനോജ്കുമാര്‍,ജിജീഷ്കുമാര്‍,അശോക് കുമാര്‍ അമ്പാടി,ജോര്‍ജ്ജ് കോരിത്,ആര് നിധീഷ്, അനില്‍ അപ്പു,ജയന് തിരുമൂല,പികെ വിജയന് നായര്‍,കെ.കെ അശോക് കുമാര്‍,സിഎന്‍ പ്രസന്നകുമാര്‍,അനീഷ് തുകലശ്ശേരി,സുനില്‍ നെടുമ്പ്രം,അനീഷ് ചന്ദ്രന്,മോഹന്‍ വട്ടത്തോപ്പില്,രാജേഷ്, ഗോപിനാഥന്, പ്രതീഷ് .ജി പ്രഭു,ലാല്‍ബിന്‍ കുന്നില്‍,
വള്ളം കുളം ജംങ്ഷനില്‍ നിന്നും ആരംഭിച്ച പ്രതിഷേധ റാലി ഇരവിപേരൂര്‍ ഹൈസ്കൂള്‍ ജംങ്ഷനില്‍ സമാപിച്ചു.തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗം ആര്‍എസ്എസ് ഇരവിപേരൂര്‍ താലൂക്ക് കാര്യവാഹ് സി.എന്‍.രവികുമാര്‍ ഉദ്ഘാടനം ചെയ്തു.ബിജെപി ജില്ലാ ട്രഷാര്‍ പികെ ഗോപാലകൃഷ്ണന് നായര്‍ അദ്ധ്യക്ഷത വഹിച്ചു.കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത്കുമാര്‍ വല്യൂരത്ത്.ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം അജിത്ത് പുല്ലാട്,വിഎച്ച്പി സംസ്ഥാന സമിതി അംഗം പിഎന്വിജയന്,ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് ഇ.എന്‍ ബാലകൃഷ്ണന് തപസ്യ ജില്ലാ ഉപാദ്ധ്യക്ഷന്‍ സന്തോഷ് സദാശിവമഠം എന്നിവര്‍ പ്രസംഗിച്ചു.പ്രതിഷേധ പ്രകടനത്തിന് ആര്‍എസ്എസ് താലൂക്ക് സഹ.കാര്യവാഹ് പി.സന്തോഷ്,എകെ. ഹരീഷ് ,സേവാപ്രമുഖ് പി.വി സജികൂമാര്‍,തപസ്യ ജില്ലാ സംഘടന സെക്രട്ടറി ശിവകുമാര്‍ അമൃതകല, ഹിന്ദു ഐക്യവേദി താലൂക്ക് സെക്രട്ടറി കെ.എ സതീഷ്,പ്രിന്‍സ് നൈനാന്,പിടി രാജന്,വിനോദ് തോട്ടഭാഗം,അഖില്‍ മോഹന്‍,രാജേഷ് മധുരംപാറ,മുരളീ കൃഷ്ണന്,കെ.കെ സുഭാഷ്,ജിജീഷ് പടിഞ്ഞാറ്റില്ശ്ശേരി,മോഹന്‍ കണ്ണമല,എന്നിവര്‍ നേതൃത്വം നല്കി.
മല്ലപ്പള്ളിയില്‍ നടന്ന പ്രകടനം.ആര്.എസ്.എസ് ബൗദ്ധിക്ക് പ്രമുഖ് അരുണ്‍ മോഹന്‍ ഉദ്ഘാടനം ചെയ്തു.ബി.ജെ.പി ജില്ലാക്കമ്മറ്റിയംഗങ്ങളായ ക്യാപ്റ്റന്‍ സി.എസ്.പിള്ള, സി.വി.ജയന്, പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് പ്രകാശ് കുമാര്‍ വടക്കേമുറി, സെക്രട്ടറി ജഗദീഷ് പെരളശ്ശേരില്‍, മനീഷ് വിജയന് ,സുരേഷ് കുമാര്‍ കെ.എസ്, യുഗേഷ് നമ്പൂതിരി തുടങ്ങിയവര്‍ നേതൃത്വം നല്കി.തുടര്‍ന്ന് വൈകുന്നേരം പ്രതിഷേധയോഗവും ചേര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: