ന്യൂദല്‍ഹി: മൊബൈല്‍ ഡാറ്റാ ശേഷി ഇരട്ടിയാക്കാന്‍ ബിഎസ്എന്‍എല്‍. ഒരു മാസത്തിനുള്ളില്‍ പ്രതിമാസ ഡാറ്റാ ശേഷി ദക്ഷിണേന്ത്യയില്‍ 600 ടെറാബൈറ്റ് ആക്കി വര്‍ദ്ധിപ്പിക്കുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. അടുത്ത മാസത്തോടെയാണേ് ദക്ഷിണ മേഖലയുടെ ഡാറ്റാ ശേഷി 600 ടെറാബൈറ്റായും മറ്റിടങ്ങളില്‍ 450 ടെറാബൈറ്റായുമാക്കും.
പരിധിയില്ലാത്ത 3ജി ഡാറ്റ 1,099 രൂപയ്ക്ക് നല്‍കിയത് ഉപയോഗ വര്‍ദ്ധനവിന് കാരണമായെന്ന് കമ്പനി വിലയിരുത്തുന്നു. ദിവസം ഒരുപയോക്താവ് ശരാശരി 2.2 ജിബി ഡാറ്റയാണ് ഉപയോഗിക്കുന്നത്. പുതിയ പ്ലാന്‍ അനുസരിച്ച് ഉപഭോക്താവിന്റെ ശരാശരി ഉപയോഗം 66 ജിബി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: