ചാലക്കുടി: വീണ്ടും കഞ്ചാവ് വേട്ട ചാലക്കുടിയിലും ,കൊരട്ടിയിലുമായി നാല് പേര് പിടിയില്‍. മേലൂര്‍ നടുത്തുരത്ത് നെല്ലിശ്ശേരി വീട്ടില്‍ കൊമ്പ് എന്ന് വിളിക്കുന്ന ഫെബിന് (20)കൂട്ടാളി മേലൂര്‍ കൂവ്വക്കാട്ടുകുന്ന് ഐക്കുളത്ത് വീട്ടില്‍ വിവേക് എന്ന തക്കുടു(19)എന്നിവരെയാണ് ചാലക്കുടി സി.ഐ എം.കെ.കൃഷ്ണനും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്ത്.കൊരട്ടി,ചാലക്കുടി,മാലൂര്‍,കാടുകുറ്റി,നടുത്തുരത്ത്,ഭാഗങ്ങളില്‍ സ്ക്കൂള് കേന്ദ്രീകരിച്ചാണ് വില്‍പ്പന നടത്തിയിരുന്നത്. തമിഴ്നാട് ് കമ്പത്ത് നിന്ന് വാങ്ങി കൊണ്ടു വരുന്ന കഞ്ചാവ് ചെറു പൊതികളിലായി പോപ്പിന്‍സ് രൂപത്തിലാക്കിയായിരുന്നു വില്‍പ്പന 10 ഗ്രാം പാക്കറ്റിന് 500 രൂപയാണ് വാങ്ങിയിരുന്നത്.
ചാലക്കുടി നായരങ്ങാടി പോട്ട,പരിയാരം ഭാഗങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ അന്യ സംസ്ഥാന തൊഴിലാളികള്‍ കേന്ദ്രീകരിച്ച് വില്‍പ്പന നടത്തിയുരുന്ന മേച്ചിറ ചെമ്പകശ്ശേരി വീട്ടില്‍ സൂരജ്,മേച്ചിറ ചിറക്കല്‍ വീട്ടില്‍ ശരത്ത് എന്നിവരെയാണ് സിഐ എം.കെ.കൃഷ്ണനും സംഘവും ചേര്‍ന്ന് പിടികൂടിയത്.പിടിയിലായ ശരത്ത് വധശ്രമം,അടിപിടി കേസുകളില്‍ ഉള്‍പ്പെട്ടിടുണ്ട്.ശരത്ത് മുന്‍പ് കഞ്ചാവ് കേസിലെ പ്രതിയാണ്.500 രൂപക്ക് വാങ്ങുന്ന ഒരു കിലോ കഞ്ചാവ് അന്പതിയിരത്തോളം രൂപക്ക് ചെറിയ പൊതികളാലാക്കി വിറ്റിരുന്നതായി ഇവര്‍ പോലീസിനോട് പറഞ്ഞു. പോട്ടയിലെ ഓട്ടോറിക്ഷ തൊഴിലാളിയായ സൂരജ് സാധാരണയായി ഓട്ടോറിക്ഷയിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. വരും ദിവസങ്ങളിലും പരിശോധ കര്‍ശനമാക്കുമെന്ന് ഡിവൈഎസപി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: