തൃശൂര്‍: വയനാടന്‍ കാടുകളില്‍ നിന്ന് മൃഗശാലയിലേക്ക് പുതിയൊരു വിരുന്നുകാരിയെത്തി. ഫോറസ്റ്റ് അധികൃതര്‍ വയനാട്ടില്‍ നിന്നു പിടിച്ച പെണ് കടുവയാണ് തൃശൂര്‍ മൃഗശാലയിലെത്തിയിരിക്കുന്ന പുതിയ അതിഥി. ഏകദേശം ആറുവയസു തോന്നിക്കുന്ന നവാതിഥിയെ ബത്തേരിയില്‍ നിന്നാണ് കൊണ്ടുവന്നത്. മനുഷ്യവാസമുള്ള പ്രദേശങ്ങളില്‍ ഇറങ്ങിയിരുന്ന കടുവയെ ഫോറസ്റ്റ് അധികൃതര്‍ കെണിവെച്ചു പിടിക്കുകയായിരുന്നു. കടുവ നാട്ടിലിറങ്ങി ശല്യം രൂക്ഷമായതോടെ പിടിക്കാന്‍ ഫോറസ്ററ് അധികൃതര്‍ നടത്തിയ രണ്ടാമത്തെ ശ്രമമായിരുന്നു വിജയം കണ്ടത്. തിങ്കളാഴചയാണ് മൃഗശാലക്ക് പുതിയ അതിഥിയെ കൈമാറിയത്.
കടുവയുടെ മുന്‍കൈയുടെ ഇടതുവശത്ത് പരിക്കേറ്റതിനാല്‍ മൃഗശാല അധികൃതര്‍ പ്രത്യേക ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.പുറമേക്ക് ഉണങ്ങിയ നിലയിലാണെങ്കിലും കാലില്‍ നീരുള്ളതിനാല്‍ ഡോക്റ്റര്‍മാര്‍ പ്രത്യേകം നിരീക്ഷണവും ചികിത്സയും ചെയ്തുവരികയാണെന്ന് മൃഗശാല അധികൃതര്‍ പറയുന്നു. കൊണ്ടുവരുമ്പോള്‍ തന്നെ ഒന്നോ രണ്ടോ പല്ലുകള്‍ കൊഴിഞ്ഞ നിലയിലായിരുന്നു. നിലവില്‍ സന്ദര്‍ശകരെ അനുവദിക്കാത്ത സ്ഥലത്തു കടുവയെ പ്രത്യേകമായി പാര്‍പ്പിച്ചിരിക്കുകയാണ്. പുതിയതായി എത്തിയതിനാല്‍ ഇണങ്ങാനുള്ള സമയം അനുവദിക്കാനും ചികിത്സ പൂര്‍ത്തീകരിക്കാനുമായാണ് മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നത്. രണ്ടുദിവസം മുന്‍പ് പിടിച്ച കടുവ അല്പം ക്ഷീണിതയാണെങ്കിലും ഭക്ഷണം കൃത്യമായി ലഭിക്കുന്നതോടെ ശരിയാവുമെന്ന പ്രതീക്ഷയിലാണ് മൃഗശാല അധികൃതര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: