എറിയാട്: പട്ടികജാതി കുടുംബത്തെ സിപിഐ, എഐവൈഎഫ് ഗുണ്ടാസംഘം ആക്രമിച്ചു. ഗൃഹനാഥനും ഭാര്യക്കും മൂകയും ഭിന്നശേഷിയുള്ള മകള്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റു. എറിയാട് മൂന്നാം വാര്‍ഡിലെ കിഴക്കന്‍ തുരുത്തില് ഉണ്ണികൃഷ്ണന്, ഭാര്യ സതി, മകള്‍ രേഷ്മ. എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കൊടുങ്ങല്ലൂര്‍ ഒ.കെ.ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷംലത്ത്, റിയാസ്, ദിപിന്, ആഷിഫ് എന്നിവരുള്‍പ്പെട്ട സംഘമാണ് വീടാക്രമിച്ചത്. വീടാക്രമണത്തിന് ശേഷം മണിക്കൂറുകളോളം അക്രമിസംഘം പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചിട്ടും പോലീസ് നടപടിയുണ്ടായില്ല. മദ്യ-മയക്കുമരുന്ന് ലഹരിക്കടിമപ്പെട്ട ഗുണ്ടാസംഘങ്ങള്‍ തീരദേശങ്ങള്ക്കിടയില് വ്യാപകമായി അക്രമം അഴിച്ചുവിടുകയാണ്. ബിജെപി മണ്ഡലം പ്രസിഡണ്ട് പി.എസ്.അനില്‍കുമാര്‍ ഭാരവാഹികളായ സി.കെ.പുരുഷോത്തമന്, സതീഷ്കുമാര്‍, വി.ജി.വിശ്വനാഥന്, സുനില്‍ തൊടാത്ര, പി.കെ.സുബ്രഹ്മണ്യന്, സെല്വന് മണക്കാട്ടുപടി, മോഹന്‍ കോട്ടാംതുരുത്തി എന്നിവര്‍ അക്രമത്തിനിരയായവരെ സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: