കോട്ടയം: ജില്ലാഎംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ചെയ്തിട്ടുളള 1995 ജനുവരിമുതല്‍ 2016 സെപ്റ്റംബര്‍വരെ (രജിസ്ട്രേഷന്‍ കാര്‍ഡില്‍ പുതുക്കേണ്ട മാസം 1994 ഒക്ടോബര്‍ മുതല്‍ 2016 ജൂലൈ വരെ രേഖപ്പെടുത്തിയിട്ടുളളവര്‍ക്ക്) രജിസ്ട്രേഷന്‍ പുതുക്കാന്‍ കഴിയാത്തവര്‍ക്കും എക്സ്ചേഞ്ച് മുഖേന ജോലിലഭിച്ച് നിയമാനുസൃതം വിടുതല്‍സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കാതെ സീനിയോരിറ്റി നഷ്ടപ്പെട്ടവര്‍ക്കും സീനിയോരിറ്റി നിലനിര്‍ത്തികൊണ്ട് രജിസ്ട്രേഷന്‍ പുതുക്കുന്നതിന് അപേക്ഷിക്കാം. പുതുക്കുന്നതിനുളള അപേക്ഷ ഒക്ടോബര്‍ 31 വരെ സ്വീകരിക്കും.
















