കൊച്ചി: ഹൃദയ, അര്‍ബുദ രോഗങ്ങള്‍ക്ക് സമഗ്ര പരിരക്ഷ നല്കുന്ന ‘എക്സൈഡ് ലൈഫ് സഞ്ജീവനി’ പോളിസി വിപണിയില്‍.
ഹൃദ്രോഗങ്ങളും ക്യാന്‍സറും നിര്‍ണയിക്കപ്പെടുമ്പോള്‍ തന്നെ പോളിസി ഉടമയ്ക്ക് നിശ്ചിത തുക ലഭിക്കും. പിന്നെ പ്രീമിയം അടക്കേണ്ടതുമില്ല. രോഗത്തിന്റെ സ്വഭാവം കണക്കാക്കിയാണ് ഈ തുക നല്‍കുക. രോഗലക്ഷണങ്ങള്‍ ലഘുവാണെങ്കില്‍ ഇന്‍ഷ്വര്‍ചെയ്ത തുകയുടെ 25 ശതമാനവും മിതമാണെങ്കില്‍ 50 ശതമാനവും ഗുരുതരമാണെങ്കില്‍ 100 ശതമാനവും കിട്ടും.
മറ്റ് ആരോഗ്യ ഇന്‍ഷ്വറന്‍സ് പോളിസികളില്‍ നിന്ന് ആനുകൂല്യം ലഭിക്കുന്നത് എക്സൈഡ് ലൈഫ് സഞ്ജീവനിയില്‍ നിന്ന് ലഭിക്കുന്ന ധനസഹായത്തെ ബാധിക്കില്ല എന്നതാണ് ഈ പോളിസിയുടെ മറ്റൊരു പ്രത്യേകത. പ്രീമിയം തുകയ്ക്ക് 80 ഡി പ്രകാരം ആദായ നികുതി ഇളവും ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: