പനീര്‍ ബട്ടര്‍ മസാല
ചേരുവകള്‍:
പനീര്‍ – 200 ഗ്രാം
അണ്ടിപ്പരിപ്പ്– 18 എണ്ണം, കുതിര്ന്നരച്ചത്
തക്കാളി – 4 എണ്ണം, പള്‍പ്പാക്കിയത്
പച്ചമുളക് -1- 2 എണ്ണം, പിളര്‍ന്നത്
ഇഞ്ചി – 2 എണ്ണം, നീളത്തില്‍
വെളുത്തുള്ളി – 3 അല്ലി, അരച്ചത്
ബേലീഫ് – 1 എണ്ണം
കസൂരി മേത്തി – 1 ടീസ്പൂണ്‍
ഗരം മസാല – 1 ടീസ്പൂണ്‍
മുളകുപൊടി – അര ടീസ്പൂണ്‍
വെള്ളം – അര കപ്പ്
എണ്ണ – 1 ടീസ്പൂണ്‍
ബട്ടര്‍ – 1 ടീസ്പൂണ്‍
മല്ലിയില – കുറച്ച്, അലങ്കരിക്കാന്‍
ഉപ്പ്, പഞ്ചസാര- പാകത്തിന്
തയ്യാറാക്കുന്ന വിധം: എണ്ണയും ബട്ടറും കൂടി ഒരു പാത്രത്തിലെടുത്ത് ചൂടാക്കുക. ബേലീഫിട്ട് 10-15 സെക്കന്റ് വകറ്റുക. എണ്ണക്ക് മണം വന്നു തുടങ്ങുമ്പോള്‍ ഒരു കഷ്ണം ഇഞ്ചി അരച്ചതും വെളുത്തുള്ളി അരച്ചതും ചേര്‍ക്കുക. പച്ചമണം മാറുംവരെ ഇളക്കുക. തക്കാളി പരിപ്പ് ചേര്‍ത്തിളക്കുക. രണ്ടു മൂന്നു മിനുട്ടിനുശേഷം മുളകുപൊടി ചേര്‍ത്തിളക്കുക. എണ്ണ മീതെ തെളിയുംവരെ വഴറ്റുക.
അണ്ടിപ്പരിപ്പരച്ചത് ചേര്‍ത്തിളക്കുക. എണ്ണ പാത്രത്തിന്റെ വശങ്ങളില്‍നിന്നും വിട്ടുവന്നുതുടങ്ങും. വെള്ളമൊഴിച്ച് ഇളക്കുക. ചെറുതീയില്‍ വക്കുക. നീളത്തില്‍ അരിഞ്ഞ ഒരു ഇഞ്ചിക്കഷ്ണം, പിളര്‍ന്ന പച്ചമുളക്, ഉപ്പ്, പഞ്ചസാര എന്നിവ ചേര്‍ത്ത് കറി കുറുകിത്തുടങ്ങുമ്പോള്‍ പനീര്‍ കഷ്ണങ്ങള്‍ ചേര്‍ത്ത് രണ്ടു മൂന്നു മിനുട്ട് വേവിച്ച് പനീര്‍ മയപ്പെടുത്തുക. അവസാനം കസൂരി മേത്തിയും ഗരംമസാലപ്പൊടിയും ചേര്‍ക്കുക. മല്ലിയില ഇട്ടലങ്കരിക്കുക.
കുറിപ്പ്: കസൂരിമേത്തി: ഉലുവയില ഉണക്കിപ്പൊടിച്ചത്.
മേത്തി പനീര്‍
തക്കാളി പള്‍പ്പാക്കാന്‍:
തക്കാളി – 240 ഗ്രാം (2 വലുത്)
മറ്റ് ചേരുവകള്‍: എണ്ണ – 3 ടീസ്പൂണ്‍
സവാള – 1 എണ്ണം, പൊടിയായരിഞ്ഞത്
ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ്- അര ടീസ്പൂണ്‍
പച്ചമുളക് – 1-2 എണ്ണം
മഞ്ഞള്‍പ്പൊടി – അര ടീസ്പൂണ്‍
എല്ലാം തമ്മില്‍ യോജിപ്പിക്കുക. എണ്ണ മീതെ ഒഴുകി നടക്കുമ്പോള്‍ ഉലുവയില പൊടിയായരിഞ്ഞിടുക. മൂന്നു നാലു മിനുട്ട് ഇളക്കുക. തൈര് അടിച്ചത് ഒഴിക്കുക. എല്ലാം തമ്മില്‍ നന്നായി ഇളക്കി പിടിപ്പിക്കുക. അര കപ്പ് വെള്ളം ഒഴിച്ച് വീണ്ടും ഇളക്കുക. കറി 8-10 മിനുട്ട് ചെറുതീയില്‍ വക്കുക. പനീര്‍ കഷ്ണങ്ങളും ഉപ്പും ഗരംമസാലപ്പൊടിയും ചേര്‍ക്കുക. പനീര്‍ വെന്ത് മയമാകുമ്പോള്‍ വാങ്ങുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: