ചാലക്കുടി: വാഹന പരിശോധനക്കിടയില്‍ മോട്ടോര്‍ ബൈക്കിടിച്ച് ചാലക്കുടി സ്റ്റേഷനിലെ അഡീഷണല്‍ എസ് ഐക്ക് പരുക്കേറ്റു.കൊരട്ടി കട്ടപ്പുറം മുക്കില്‍ വീട്ടില്‍ രാമകൃഷ്ണനാണ് കാലിന് പരിക്കേറ്റത്. ഇതുമായിബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാവാത്ത മൂന്ന് പേര്ക്കെതിതെയും മോട്ടോര്‍ ബൈക്കിന്റെ ഉടമയായ കറുകുറ്റി പുളിക്കന്‍ വീട്ടില്‍ ഔസേപ്പച്ചന്റെ പേരിലും പോലീസ് കേസെടുത്തു. ഞായറാഴ്ച പുലര്‍ച്ചെ എലിഞ്ഞിപ്രയില്‍ നടന്ന വാഹന പരിശോധനക്കിടയിലാണ് അപകടം. മോട്ടോര്‍ ബൈക്കില്‍ വന്നിരുന്നവര്‍ ജീപ്പിന്റെ പുറകിലായി നിന്നിരുന്ന എസ്.ഐ ഇടിച്ച് വീഴുത്തുകയായിരുന്നു. നാല് ബൈക്കിലായി എട്ടുപേര്‍ വരുന്നത് കണ്ട് കൈ കാണിച്ചെങ്കിലും നിര്‍ത്താന്‍ തയ്യാറാകാതെ രണ്ടെണ്ണം ജീപ്പിന്റെ വലത്ത് ഭാഗത്ത് കൂടെയും രണ്ടെണ്ണം എതിര് ദിശയിലൂടെ വെട്ടിച്ച് പോകുവാന്‍ ശ്രമിക്കുന്നതിനടയിലാണ് അപകടം ഉണ്ടായത്. വാഹനം ഓടിച്ചിരുന്നവര്‍ ഭൂരിഭാഗവും പതിനെട്ട് വയസിന് താഴെ പ്രായമുള്ളവരും ലൈസന്സില്ലാത്തവരുമാണെന്ന് പറയപ്പെടുന്നു.
സംഭവമറിഞ്ഞ് എസ്.പി ആര്.നിശാന്തിനി.ഡിവൈഎസ്.പി.പി.വാഹിദ്.സി.ഐ.എം.എ കൃഷ്ണന് തുടങ്ങിയവര്‍ ആശുപത്രിയില്‍ എത്തി എസ്ഐയെ സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: