പത്തനംതിട്ട: ദേശിയബോധമുള്ള കരുത്തുറ്റ നേതൃത്വമാണ് ഇന്ന് ഭാരതം ഭരിക്കുന്നതെന്ന് തിരിച്ചറിവാണ് ഭീകരര്‍ക്ക് ശക്തമായ തിരിച്ചടി നല്കാന് ഭാരത സൈന്യത്തെ സഹായിക്കുന്നതെന്ന് ആര്‍എസ്എസ് പ്രാ്ന്തീയ പ്രചാര്‍പ്രമുഖ് എം.ബാലകൃഷ്ണന് പറഞ്ഞു. ശബരിഗിരി ജില്ലാ വിജയദശമി മഹോത്സവത്തിന്റെ ഭാഗമായി റാന്നി എം.എസ്.ഹയര്‍സെക്കന്ററി സ്കൂള്‍ ഗ്രൗണ്ടില്‍ നടന്ന പൊതുപരിപാടിയില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. രാഷ്ട്രം നേരിടുന്ന വെല്ലുവിളികള്‍ക്ക് ശാശ്വത പരിഹാരം കാണുകയാണ് സംഘത്തിന്റെ ലക്ഷ്യം. ധര്‍മ്മം ഉള്ളിടത്തുമാത്രമേ വിജയം ഉണ്ടാവുകയുള്ളൂ. ദേശീയതയെ അടിസ്ഥാനമുള്ള വിദ്യാഭ്യാസ പദ്ധതി ഭാരതത്തില്‍ ശക്തമാക്കണം. പുത്തന്‍കാലഘട്ടത്തിന്റെ മാറ്റങ്ങളെ ഉള്‍ക്കൊണ്ട് അടിസ്ഥാനപ്രമാണങ്ങളില്‍ മാറ്റം വരാതെ അനുയോജ്യമായ മാതൃകസ്വീകരിക്കുന്ന സംഘത്തിന്റെ പ്രവര്‍ത്തനശൈലി സവിശേഷകള്‍ നിറഞ്ഞതാണ്. വ്യക്തി നിര്‍മ്മാണത്തിലൂടെ രാഷ്ട്ര പുനര്‍നിര്‍മ്മാണമെന്ന അടിസ്ഥാന തത്വത്തിലൂടെ ജനഹൃദയങ്ങളെ സക്രിയമാക്കുകയാണ് ലക്ഷ്യം. സംഘത്തിന്റെ ദേശിയ വികാരമാണ് പലതവണയുണ്ടായ നിരോധനങ്ങളെ അതിജീവിക്കാനുള്ള കരുത്തായത്. സ്ത്രീ പുരുഷ സമത്വം വിളിച്ചോതുന്ന മഹോത്സവമാണ് വിജയദശമി എന്നും അദ്ദേഹം പറഞ്ഞു.
റിട്ട. ഡെപ്യൂട്ടി കമാന്റര്‍ കെ.ബി.ചന്ദ്രശേഖരന്‍നായര്‍ അദ്ധ്യക്ഷതവഹിച്ചു. വിഭാഗ് സംഘചാലക് സി.പി.മോഹനചന്ദ്രന്, ശബരിഗിരി ജില്ലാ സംഘചാലക് ഉപാസന നാരായണന്, പ്രാന്തീയ പ്രചാരക് പ്രമുഖ് എ.എന്‍.കൃഷ്ണന് എന്നിവര്‍ സന്നിഹിതരായിരുന്നു. റിട്ട.കമാന്റര്‍ കെ.ബി.ചന്ദ്രശേഖരന്‍നായരില്‍ നിന്നും വരിസംഖ്യ സ്വീകരിച്ച് വിഭാഗ് സംഘചാലക് സി.പി.മോഹനചന്ദ്രന് കേസരി വാരികയുടെ ജില്ലയിലെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ കാര്യവാഹ് ജി.വിനു സ്വാഗതവും, സഹകാര്യവാഹ് ജി.രജീഷ് നന്ദിയും പറഞ്ഞു.
റാന്നി മര്‍ത്തോമ്മാ ഹോസ്പിറ്റല്‍ ജംങ്ഷന്, ഒഴുവന്ചിറ ജംങ്ഷന് എന്നിവിടങ്ങളില്‍ നിന്നുംആരംഭിച്ച പഥസഞ്ചനങ്ങള് ഇട്ടിയപ്പാറയില്‍ സംഗമിച്ച് പൊതുപരിപാടി നടന്ന എം.എസ്.ഹയര്‍സെക്കന്ററി സ്കൂള്‍ ഗ്രൗണ്ടില്‍ സമാപിച്ചു. ഗണവേഷ ധാരികള്‍ക്ക് പുറമേ സ്ത്രീകളടക്കം നൂറുകണക്കിനാളുകള്‍ പൊതുപരിപാടിയില്‍ പങ്കെടുത്തു. കടന്നുവന്ന വീഥികളില്‍ പുഷ്പവൃഷ്ടിയോടെയാണ് ജനങ്ങള്‍ പഥസഞ്ചലനത്തെ സ്വീകരിച്ചത്.
കേരളത്തിലും ഭീകരവാദ പ്രവര്‍ത്തനം സജീവമാണെന്ന തിരിച്ചറിവില്‍ ദേശ സ്നേഹികളുടെ മഹാസംഗമംകൂടിയായി മാറി വിജയദശമി മഹോത്സവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: