ചാലക്കുടി: റെയില്‍വെ മേല്‍പ്പാലം ഇറങ്ങി വരുന്ന അമ്പല നട ജംഗ്ഷനില്‍ അപകടങ്ങള്‍ പെരുകുന്നു.വളരെയധികം തിരകുള്ള പ്രധാന റോഡായ റോഡ് പൊട്ടി പൊളിഞ്ഞ് കിടക്കുന്നതാണ് അപകടങ്ങള്‍ വര്‍ദ്ധിക്കുന്നതിന് കാരണം.കഴിഞ്ഞ ദിവസം കാറും മോട്ടോര്‍ ബൈക്കും കൂടിയിടിച്ച് മോട്ടോര്‍ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചിരുന്നു.
ഇവിടെ തന്നെ മൂന്ന് നാല് മാസങ്ങള്‍ മുന്‍പ് അപടത്തില്‍ ഒരാള്‍ മരിച്ചിരുന്നു.പാലത്തിലും പാലം ഇറങ്ങി വരുന്നിടത്തും കുഴിയായിരിക്കുകയാണ്.കുഴികളില്‍ വീഴാതെയിരിക്കുവാന്‍ ബൈക്ക് യാത്രക്കാര്‍ വെട്ടിക്കുന്നതാണ് അപകടം വര്‍ദ്ധിപ്പിക്കുന്നത്.കാറുകുളും കുഴിയില്‍ വീണ് നിയന്ത്രണം അപകടങ്ങളും ഇവിടെ ഉണ്ടാക്കാറുണ്ട്.
മാള ഭാഗത്ത് വുരന്ന വാഹനങ്ങള്‍ കുഴിയില്‍ വീഴാതെ ഇരിക്കുവാന് വെട്ടിക്കുന്നതും ചാലക്കുടി ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങളില്‍ ഇടിച്ചും അപകടം സംഭവിക്കുന്നു,.റെയില്‍വെ വാഗണില്‍ നിന്ന് ലോഡ് കയറ്റി വരുന്ന വലിയ ലോറികള്‍ അപ്രോച്ച് റോഡ് വഴി വന്ന് തിരിയുന്നത് ഇവിടെയായതിനാല്‍ മെറ്റല്ലും മറ്റും ഇളക്കി കിടക്കുകയാണ് ഇവിടെ. അടിയന്തിരമായി റോഡിന്റെ അറ്റ കുറ്റ പണി നടത്തി അപകടങ്ങള്‍ക്ക് പരിഹാരംന കാണുവാന്‍ അധികൃതര്‍ തയ്യാറാക്കണമെന്ന് ബിജെപി മുനിസിപ്പാലിറ്റി പിടിഞ്ഞാറെ ചാലക്കുടി ബൂത്ത് യോഗം ആവശ്യപ്പെട്ടു.
യോഗത്തില്‍ പ്രസിഡന്റ് ടി.കെ.കൃഷ്ണകുമാര്‍ അദ്ധ്യഷത വഹിച്ചു.മുന്‍സിപ്പല്‍ സെക്രട്ടറി വി.ആര്.രാജേഷ്,കെ.എസ്.കുമാര്‍,എം.എസ്.രജ്ജിത്,വി.കെ.ബിജു, ദിലക് മഠത്തിപറമ്പില്‍,അജേഷ് ടി.എസ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: