ചാലക്കുടി: നഗരസഭയുടെ ഭരണാധികാരികളുടെ അനാസ്ഥയില്‍ വികസന പദ്ധതികള്‍ക്ക് അനുവദിച്ച 50 ലക്ഷം രൂപ നഷ്ടമായി.ചാലക്കുടി നഗരസഭയുടെ പ്രധാന പല വികസന പദ്ധതികള്‍ക്കായി അനുവദിച്ച തുക കഴിഞ്ഞ മാര്‍ച്ച് 31 മൂന്‍പായി വിനിയോഗിക്കുവാന്‍ സാധിച്ചില്ല.സര്‍ക്കാര്‍ ആശുപത്രിയുടെ ലേബര്‍ റൂം സമുച്ചയത്തിന് അനുവദിച്ച 20 ലക്ഷം രൂപ,നോര്‍ത്ത് ബസ് സ്റ്റാന്റിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് 15 ലക്ഷം,ക്രിമിറ്റോറിയം ചര്‍ച്ച് ലിങ്ക് റോഡിന് 8 ലക്ഷവും നീക്കിവെച്ചിരുന്നു.
നഗരസഭയുടെ കുട്ടികളുടെ പാര്ക്കിന് 5 ലക്ഷം,വിവിധ വാര്‍ഡുകളിലെ വിവിധ റോഡുകള്‍ക്കായി നാലര ലക്ഷം രൂപ,എന്നീ പദ്ധതികള്‍ക്ക് പുറമെ വിവിധ വാര്ഡികുളിലെ നിരവധി ചെറിയ പദ്ധതികള്‍ക്കുമായിട്ടാണ് 50 ലക്ഷം എന്നിങ്ങനെയാണ് നീക്കി വകയിരിത്തിയിരുന്നുത്.കൃത്യസമയത്ത് നിര്‍മ്മാണ പുരോഗതി വിലയിരുത്തുവാനും ബില്ലുകളും മറ്റും സമര്പ്പിക്കാതിരുന്നതുമാണ് പണം നഷ്ടപ്പെട്ടുതിയത്, ജനകീയാസൂത്രണം ആരംഭിച്ച ശേഷം ആദ്യമായിട്ടാണ് കഴിഞ്ഞ സാമ്പത്തീക വര്‍ഷം പദ്ധതികള്‍ക്കനുവദിച്ച തുക ഉദ്യോഗസ്ഥരുടേയും,ഭരണ കര്‍ത്താക്കളുടേയും അനാസ്ഥയും, കെടുകാര്യസ്ഥതതയുമാണ് പദ്ധതിയുടെ തുക നഷ്ടപ്പെടുവാന്‍ കാരണമായത്.പ്രധാന പദ്ധതികളായതിനാല്‍ പണം നഷ്ടപ്പെട്ട കാരണത്താല്‍ ഉപേക്ഷിക്കാവുന്ന പദ്ധതികള്‍ അല്ല ഒന്നും തന്നെ.
പലതും നിര്‍മ്മാണം പകുതിയും പൂര്ണ്ണാവസ്ഥയിലേക്കും എത്തി കൊണ്ടിരിക്കുകയാണ്.അതിനാല്‍ പദ്ധതികളുടെ പൂര്‍ത്തീകരണത്തിനായി ഈ വര്‍ഷത്തെ ഫണ്ടില്‍ നിന്ന് തുക നീക്കി വെച്ചിരിക്കുകയാണ് നഗരസഭ ഭരണാധികാരികള്‍.ഇത്ര വലിയ തുക നഷ്ടപ്പെട്ട വിവരം പുറത്തറിയിക്കാതെ ഇരിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം നടന്ന കൗണ്‍സില്‍ യോഗത്തില്‍ ഇതിനെ കുറിച്ച് ചര്‍ച്ച വന്നതിനെ തുടര്‍ന്നാണ് നഗരസഭയുടെ വികസനത്തിനായി ഉപയോഗിക്കേണ്ട 50 ലക്ഷം രൂപ നഷ്ടപ്പെട്ടതായി അിറയുന്നത്.പണം ന്ഷ്ടപ്പെട്ട സംഭവത്തില്‍ ഉതരവാദികളായവര്ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: