അടൂര്‍: ജന്മഭൂമിയും അടൂര്‍ ശാരദാ വിദ്യാപീഠവും വിവേകാനന്ദ ബാലാശ്രമവും ചേര്‍ന്ന് വിദ്യാരംഭത്തിനുള്ള വേദിയൊരുക്കുന്നു. അടൂര്‍ ചേന്നംപള്ളില്‍ ശ്രീരാമകൃഷ്ണാശ്രമത്തില്‍ 11ന് രാവിലെ 7 മുതലാണ് വിദ്യാരംഭം. അടൂര്‍ ബിഎഡ് കോളേജ് റിട്ട. പ്രിന്‍സിപ്പാള്‍ പ്രൊഫ.എസ്.എന്‍.സുകുമാരന്‍നായര്‍, മണ്ണൂത്തി കാര്‍ഷിക സര്‍വ്വകലാശാല റിട്ട.പ്രൊഫ. എന്‍.ആര്.നായര്‍, റിട്ട.ഡിഇഒ ജി.ഭാസ്ക്കരന്‍നായര്‍, ഹയര്‍സെക്കന്ററി റിട്ട.പ്രിന്‍സിപ്പാള്‍ പി.ജി.ശശികല, ദേവശ്രീ പറക്കോട്, എന്‍.ബി.നമ്പ്യാതിരി എന്നിവരാണ് ആദ്യാക്ഷരം പകര്‍ന്നുകൊടുക്കുന്നത്.
9ന് വൈകിട്ട് 6.30ന് പൂജവെയ്ക്കും. വിജയദശമി ദിവസം രാവിലെ 7 മുതല്‍ പൂജയെടുപ്പും വിദ്യാരംഭവും സംഗീതാര്‍ച്ചനയും നടക്കും. രാവിലെ 8.30ന് അടൂര്‍ ഡിവൈഎസ്പി എസ് റഫീക്ക് വിജയദശമി സന്ദേശം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: