പത്തനംതിട്ട : ഇസ്ലാമിക് സ്റ്റേറ്റ് ഭീകരതയ്ക്കെതിരേ ജനരോഷമിരമ്പി. നാടിന്റെ നാനാഭാഗത്തുനിന്നും ആയിരങ്ങളാണ് എന്‍ഡിഎയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ ജ്വാലയിലും ധര്‍ണ്ണയിലും പങ്കെടുക്കാന്‍ പത്തനംതിട്ടയിലെത്തിയത്. പത്തനംതിട്ട ടൗണ്‍ഹാളിന് മുന്നില്‍ നടന്ന ധര്‍ണ്ണയില്‍ കത്തുന്ന വെയിലിനെ തൃണവല്‍ഗണിച്ച് സ്ത്രീകളടക്കമുള്ളവര്‍ പങ്കെടുത്തു. ബിജെപിയോടൊപ്പം എന്‍ഡിഎ ഘടകകക്ഷി നേതാക്കളും പ്രവര്‍ത്തകരും സംസ്ഥാനത്ത് വളര്‍ന്നുവരുന്ന ഇസ്ലാമിക് സ്റ്റേറ്റ് ഭീകരതയില്‍ ആശങ്ക പങ്കുവെച്ചു. സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളില്‍ ഐഎസ് ഭീകരതയ്ക്ക് വളര്‍ന്നു പന്തലിക്കാന്‍ ഇടമൊരുക്കുന്നതില്‍ എന്‍ഡിഎ ഘടകക്ഷി നേതാക്കളും പ്രതിഷേധം പ്രകടിപ്പിച്ചു. സംസ്ഥാനത്തുടനീളം പ്രണയം നടിച്ച് വലയിലാക്കുന്ന പെണ്‍കുട്ടികളെ ഭീകരവാദ ക്യാമ്പുകളിലെത്തിക്കുന്ന ലൗജിഹാദും തൊടുപുഴയില്‍ അദ്ധ്യാപകന്റെ കൈവെട്ടിയ സംഭവുമടക്കം മത തിവ്രവാദ പ്രവര്‍ത്തനങ്ങള്‍ പലതുണ്ടായിട്ടും ഇടതു വലതു സര്‍ക്കാരുകള്‍ ഭീകരവാദത്തിനെതിരേ ചെറുവിരല്‍ അനക്കാഞ്ഞതും പ്രസംഗകര്‍ ചൂണ്ടിക്കാട്ടി. ബിജെപി സംസ്ഥാന സെക്രട്ടറി വി.വി.രാജേഷ് പ്രതിഷേധ ജ്വാലയും ധര്‍ണ്ണയും ഉദ്ഘാടനം ചെയ്തു.
സിപിഎം സംസ്ഥാനത്ത് ഭീകരത വളര്‍ത്തുകയാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ വി.വി.രാജേഷ് പറഞ്ഞു. സിപിഎമ്മിന്റെ ശക്തി കേന്ദ്രങ്ങളില്‍ തീവ്രവാദത്തിന് വിത്തുപാകുന്നു. സിപിഎമ്മിലും ഡിവൈഎഫ്ഐ യുടെ ഘടകങ്ങളിലും എസ്എഫ്ഐ യൂണിറ്റുകളിലും തീവ്രവാദികള്‍ നുഴഞ്ഞുകയറിയിരിക്കുന്നു. സംസ്ഥാനത്ത് ഇരു മുന്നണികളും പുലര്‍ത്തുന്ന പ്രീണന രാഷ്ട്രീയം കേരളത്തിന്റെ കടയ്ക്കല്‍ കത്തിവെക്കുകയാണ്. തീവ്രവാദ പ്രസ്ഥനങ്ങളെ കേരളത്തിന്റെ മണ്ണില്‍ നിന്നും വേരോറെ പിഴുതെറിയുമെന്ന പ്രതിജ്ഞ ഓരോരുത്തരും സ്വയം എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി ജില്ലാ പ്രസിഡന്റ് അശോകന് കുളനട അദ്ധ്യക്ഷത വഹിച്ചു. ജെഎസ്എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.രാജന് ബാബു, ബിജെപി സംസ്ഥാന ട്രഷറര്‍ പ്രതാപ ചന്ദ്ര വര്‍മ്മ, ദേശീയ സമിതിഅംഗം വി.എന്‍.ഉണ്ണി, കര്‍ഷകമോര്‍ച്ച സംസ്ഥാന ഉപാദ്ധ്യക്ഷന്‍ സുരേഷ് കാദംബരി, പട്ടികജാതി മോര്‍ച്ച സംസ്ഥാന ഉപാദ്ധ്യക്ഷന്‍ കെ.കെ.ശശി, എല്‍ജെപി ജില്ലാ സെക്രട്ടറി അഭികുമാര്‍, ബിഡിജെഎസ് ജില്ലാ സെക്രട്ടറി പി.സി.ഹരി, പിഎസ്പി നേതാവ് ഉണ്ണികൃഷ്ണന് നായര്‍, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ഷാജി.ആര്.നായര്‍, അഡ്വ.എസ്.എന്‍.ഹരികൃഷ്ണന്, സംസ്ഥാനസമിതിയംഗം ടി.ആര്.അജിത്കുമാര്‍, എം.ജി.കൃഷ്ണകുമാര്‍, പ്രദീപ് അയിരൂര്‍, എം.എസ്.അനില്‍, വി.എ.സൂരജ്, രമണി വാസുക്കുട്ടന്, വിജയകുമാര്‍ മണിപ്പുഴ, വി.കെ.ഗോപാലകൃഷ്ണന് നായര്‍, സിബി സാം, പി.ഉണ്ണികൃഷ്ണന്, സുശീല, പി.വി.ഭാസ്ക്കരന്‍, മാത്യു ഉമ്മന്‍, ഡി.ആര്.സന്തോഷ്, വി.ജി.മാത്യൂ, വി.എസ്.ഹരീഷ് ചന്ദ്രന്, പി.ആര്.ഷാജി, ശോഭനാ അച്ചുതന്, പ്രസാദ്.എന്‍.ഭാസ്ക്കരന്‍, ഷൈന്‍.ജി.കുറുപ്പ്, കൊടുമണ്‍ ആര്.ഗോപാലകൃഷ്ണന്, പ്രസന്നകുമാര്‍, ജി.മനോജ്, അഭിലാഷ് ഓമല്ലൂര്‍, മണി.എസ് തിരുവല്ല എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: