തൃശൂര്‍: കേരളത്തില്‍ ചോരപ്പുഴയൊഴുക്കാനുള്ള ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികളുടെ ശ്രമത്തിനും അതിന് പരോക്ഷമായും പ്രത്യക്ഷമായും പിന്തുണ നല്കുന്ന സിപിഎം നിലപാടിനും എതിരായി ബിജെപി ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ കോര്പ്പറേഷന് ഓഫീസിനു മുന്നില്‍ ബഹുജന ധര്‍ണ്ണ സംഘടിപ്പിച്ചു. ഭീകരവാദത്തിനെതിരെ പ്രതിഷേധ ജ്വാല തെളിയിച്ചുകൊണ്ട് ബിജെപി ദേശീയ കൗണ്‍സില്‍ അംഗം സി.കെ. പത്മനാഭന് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു.
ലോക സമാധാനത്തിന് ഭീക്ഷണിയായി ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദം മാറിയെന്നും, ഈ ഭീകരവാദികളെ കേരളത്തില്‍ വളര്‍ത്തുന്നത് ഇടത് വലത് മുന്നണികളാണെന്നും സി.കെ.പത്മനാഭന് ആരോപിച്ചു. ജില്ലാ അദ്ധ്യക്ഷന്‍ എ.നാഗേഷ് അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ അഡ്വ.ബി.ഗോപാലകൃഷ്ണന്, പി.എം.ഗോപിനാഥ്,പി.എസ്.ശ്രീരാമന്, അഡ്വ.രവികുമാര്‍ ഉപ്പത്ത്, നാഷണിലിസ്റ്റ് കേരളാ കോണ്‍ഗ്ഗ്രസ്സ് സംസ്ഥന ജനറല്‍ സെക്രട്ടറി ഷാജി, ജെ.ആര്.എസ്. ജില്ലാ പ്രസിഡന്റ് മുരളി എന്നിവര്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറിമാരായ അഡ്വ.കെകെ.അനീഷ് കുമാര്‍ സ്വാഗതവും കെ.പി.ജോര്‍ജ്ജ് നന്ദിയും പറഞ്ഞു.
ഷാജുമോന്‍ വട്ടേക്കാട്, ദയാനന്ദന് മാമ്പുള്ളി, ജസ്റ്റിന് ജേക്കബ്ബ്, ഇ.മുരളീധരന്, അനീഷ് ഇയ്യാല്‍, ഇ.വി.കൃഷ്ണന് നമ്പൂതിരി,സി.പി.സെബാസ്റ്റ്യന്‍, പി.ഗോപിനാഥ്, സുനില്‍ ജി മാക്കന്, അഡ്വ.കെ.ആര്.ഹരി, അഡ്വ.ഉല്ലാസ് ബാബു, രാജന് തറയില്‍, സര്‍ജു തൊയ്ക്കാവ്, അജിഘോഷ്,വി.രാവുണ്ണി, ഐ. ലളിതാംബിക, പൂര്‍ണ്ണിമ സുരേഷ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: