താനൂര്‍: താനൂര്‍-പരപ്പനങ്ങാടി റോഡിലെ ഇരട്ടവളവില് അപകടം പതിവാകുന്നു. മുമ്പ് ഇവിടെ നിരവധി തവണ വാഹനാപകടങ്ങള്‍ സംഭവിക്കുകയും മൂന്നോളം പേര് മരിക്കുകയും ചെയ്തിരുന്നു. കാട്ടുചെടികള്‍ മൂടികിടക്കുന്നതിനാല്‍ ഇരുഭാഗങ്ങളില്‍ നിന്നും വരുന്ന വാഹനങ്ങള്‍ കാണാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. ഇരട്ട വളവിലെ കാട്ടുചെടികള്‍ വെട്ടിമാറ്റി അപകട സാധ്യത ഒഴിവാക്കണമെന്നും, കാല് നടയാത്ര സൗകര്യം ഒരുക്കണമെന്നും പരിസരവാസികള്‍ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: