കുമ്പള: സ്വാശ്രയ വിദ്യാഭ്യാസ മേഖലയെ സിപിഎം കൊള്ളയിക്കുകയാണെന്ന് ബിജെപി എസ് സി-എസ്ടി മോര്‍ച്ച ജില്ലാ പ്രസിഡന്റ് എ.കെ. കയ്യാര്‍ പറഞ്ഞു. മഞ്ചേശ്വരം മണ്ഡലം എസ് സി-എസ്ടി മോര്‍ച്ച രൂപീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ അനീതിക്കെതിരെ സമരം നടത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകരെ ആക്രമിച്ചതില്‍ യോഗം പ്രതിഷേധിച്ചു.
മണ്ഡലം കമ്മറ്റി ഭാരവാഹികളായി ബി.എം.ബാബു (പ്രസിഡന്റ്), കൃഷ്ണപ്പ മാടിക്ക, രേവതി (വൈസ് പ്രസിഡന്റ്), സുരേഷ് വാണിനഗര്‍ (ജനറല്‍ സെക്രട്ടറി), ഹരീഷ്, കെ.ബാബു, പി.എം.ഗണേഷ് (സെക്രട്ടറി), ഗംഗാധര നായക്ക് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: