ചെത്തിപ്പുഴ: സര്‍ഗ്ഗക്ഷേത്രയില്‍ അഞ്ച് ദിവസമായി നടന്നുവരുന്ന സൂര്യഫെസ്റ്റിവല്‍ നൃത്തോത്സവം സമാപിച്ചു. രേഖാസതീഷ് അവതരിപ്പിച്ച കുച്ചിപ്പുടിയാണ് ഇന്നലെ നടന്നത്. സമാപനസമ്മേളനത്തില്‍ സര്‍ഗ്ഗക്ഷേത്ര ഡയറക്ടര്‍ ഫാ. അലക്‌സ് പ്രായിക്കളം അദ്ധ്യക്ഷത വഹിച്ചു. ഡോ. ജോസ് പി. ജേക്കബ്, ഡോ. ആന്റണി തോമസ്, വര്‍ഗീസ് ആന്റണി, സി.ജെ. ജോസഫ്, കെ.റ്റി. ജോസഫ്, ജോയിച്ചന്‍ ഓവേലില്‍, അഡ്വ.റോയി തോമസ് എന്നിവര്‍ പ്രസംഗിച്ചു. നൃത്തോത്സവ ദിനങ്ങളില്‍ പാരീസ് ലക്ഷ്മി, പള്ളിപ്പുറം സുനില്‍, പദ്മപ്രിയ, വീണാനായര്‍, ധന്യാനായര്‍, ഷാര്‍മിളമുഖര്‍ജി എന്നിവര്‍ നൃത്തംഅവതരിപ്പിച്ചു.
















