പനച്ചിക്കാട്: ദക്ഷിണമൂകാംബി ക്ഷേത്രത്തില്‍ എത്തിചേരുന്ന ഭക്തര്‍ക്ക് സൗകര്യപ്രദമായി ദേവീദര്‍ശനം നടത്തുവാനുള്ള ദര്‍ശനവഴി നിര്‍മ്മാണം പൂര്‍ത്തിയായി. ക്ഷേത്രത്തിന് മുന്‍വശത്തുനിന്നും വലത്തോട്ടുതിരിഞ്ഞ് ബാരിക്കേടിനുള്ളിലൂടെ വേണം മുന്നോട്ട് നീങ്ങാന്‍. അഞ്ചുവരികളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. വിദ്യാരംഭത്തിന് എത്തുന്നവര്‍ക്ക് പ്രത്യേക സൗകര്യവും ഒരുക്കിയിട്ടുണ്ട്. പുലലര്‍ച്ചെ 4മണിമുതല്‍ വിദ്യാരംഭ ചടങ്ങുകള്‍ ആരംഭിക്കും. 45 ആചാര്യന്മാരാണ് കുരുന്നുകള്‍ക്ക് ആദ്യാക്ഷരം പകര്‍ന്നു നല്‍കുവാന്‍ എത്തുന്നത്. തിരക്ക് നിയന്ത്രിക്കുവാന്‍ വോളന്റിയര്‍മാരെയും തയ്യാറാക്കിയിട്ടുണ്ട്. 12ലക്ഷം ഭക്തര്‍ ഇവിടെ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. സിസിടിവി കാമറ നിരീക്ഷണത്തിലാണ് ക്ഷേത്രവും പരിസരവും.















