ഇരിങ്ങാലക്കുട: ഹിന്ദു സമൂഹത്തെ തമ്മിലടിപ്പിച്ച് നേട്ടം കൊയ്യാനും ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കാനുമുള്ള സിപിഎം ഗൂഡതന്ത്രം ഹൈന്ദവജനത തിരിച്ചറിഞ്ഞ് പ്രതികരിക്കുമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്.വി.ബാബു പറഞ്ഞു. പിണറായി സര്‍ക്കാരിന്റെ ഹിന്ദു വിരുദ്ധ നടപടികള്‍ക്കെതിരെ ഹിന്ദു ഐക്യവേദി മുനിസിപ്പല്‍ കമ്മിറ്റി മാപ്രാണം സെന്ററില്‍ നടത്തിയ പ്രതിഷേധ ധര്‍ണ്ണയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഹിന്ദുസമൂഹത്തിനു നേരെ ഇടതുതാലിബാനിസത്തിന്റെ വക്താക്കളായ സിപിഎം ബോധപൂര്‍വ്വം നടത്തുന്ന ഗൂഡതന്ത്രം ഹൈന്ദവജനത തിരിച്ചറിഞ്ഞ് പ്രതിരോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ചെറുശ്ശേരി വിവേകാനന്ദ സേവാകേന്ദ്രം മഠാധിപതി സ്വാമി പുരുഷോത്തമാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു. വാസു ചുള്ളിപ്പറമ്പില്‍ സ്വാഗതവും വി.രവി നന്ദിയും പറഞ്ഞു. കെപിഎംഎസ് ഏരിയ പ്രസിഡണ്ട് പി.സി.രഘു, എസ്എന്‍ഡിപി മുകന്ദപുരം താലൂക്ക് പ്രസിഡണ്ട് സന്തോഷ് ചെറാക്കുളം എന്നിവര്‍ സന്നിതരായിരുന്നു.
ഊരകം: പട്ടികജാതി വര്‍ഗസമൂഹത്തിന് ഏക പ്രത്യാശ നരേന്ദ്രമോദി നേതൃത്വം നല്കുന്ന എന്‍ഡിഎ സര്‍ക്കാരാണെന്ന് ബിഡിജെഎസ് ദേശീയ ജനറല്‍ സെക്രട്ടറി ടി.വി.ബാബു പറഞ്ഞു. ഹിന്ദു ഐക്യവേദി ഊരകം സെന്ററില്‍ സംഘടിപ്പിച്ച സായാഹ്നധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നാരായണഗുരുദേവന്‍ മുതല്‍ അമൃതാനന്ദമയീദേവിവരെയുള്ളവരെ അധിക്ഷേപിക്കുന്ന സിപിഎമ്മിനെതിരെ ഹിന്ദുസമൂഹം ഒന്നിക്കണമെന്ന് ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.ഹരിദാസ് ആവശ്യപ്പെട്ടു. ജില്ലാപ്രസിഡണ്ട് ബാലന് പണിക്കശ്ശേരി, വി.വി.മണികണ്ഠന്, ജോദുകൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
കൊടകര: ക്ഷേത്രങ്ങള്‍ രാഷ്ട്രീയ മുക്തമാക്കുക,സര്‍ക്കാരിന്റെ ഹിന്ദു വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഹിന്ദു ഐക്യവേദി സംസ്ഥാന വ്യാപകമായി നടത്തി വരുന്ന സമരപരിപാടികളുടെ ഭാഗമായി കൊടകര ഫ്ളൈ ഓവര്‍ ജങ്ഷനില്‍ സായാഹ്ന ധര്‍ണ്ണ നടത്തി.
കെ.നന്ദകുമാറിന്റെ അദ്ധ്യക്ഷതയില്‍ നടന്ന പരിപാടി സ്വാമി ദേവചൈതന്യ ഉല്‍ഘാടനം ചെയ്തു.ടി.സി.സേതുമാധവന്,എന്‍.പി.ശിവന്,പി.കെ.സുബ്രഹ്മണ്യന്,വി.എ.സുരേഷ്,വി.കെ.മുരളി,ടി.വി.പ്രജിത്,എം.കെ.സുകുമാരന്‍,കെ.എസ്.ബിനേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: